ഭരണകൂടങ്ങൾ കാലങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന പട്ടികജാതി വിഭാഗത്തോടുള്ള അവഗണനയുടെ ഏറ്റവും മൂർത്തമായ നയങ്ങളുമായാണ് ഇടതു സർക്കാർ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. സാമൂഹികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി ഭരണഘടനാനുസൃതമായി നൽകപ്പെടേണ്ട അവകാശങ്ങൾ പോലും തടഞ്ഞുവെക്കപ്പെടുകയും പരിഗണനക്കെടുക്കാതെ നീട്ടിവെക്കുകയുമാണ് .സാമൂഹികാസമത്വം നേരിടുന്ന ജനവിഭാഗങ്ങൾക്കെതിരെ സർക്കാർ തലത്തിലും നിരന്തരം തുടർന്ന് കൊണ്ടിരിക്കുന്ന ഈ അവഗണന കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല. അവഗണനയുടെ കണക്കുകൾ സഹിതം പുറത്ത് കൊണ്ടുവരാൻ തന്നെയാണ് തീരുമാനം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.അഷ്റഫ് അഭിപ്രായപ്പെട്ടു. ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സി.പി.ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി സമാപനം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി.കെ.ഷബീർ, യു.മുബാരിസ്, ജസീം സയ്യാഫ്, മുബീൻ, ദാനിഷ് മൈലപ്പുറം, ജസീം അലി, ജസീം കൊളത്തൂർ, ദില്ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി