കണ്ണൂര്‍: ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ ‘വിദ്യാഭ്യാസ അവകാശ സമരം’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമര പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കാല്‍ടെക്സ് ജംഗ്ഷനില്‍ നടന്നു.വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീറിന് സമരാഗ്നി കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലയിലെ പ്ലസ് വണ്‍,യു ജി,പി ജി സീറ്റുകളിലെ അപര്യാപ്തത, പിന്നോക്ക തീരദേശ മേഖലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിവേചനം,പി എസ് സി തസ്തികകള്‍ ക്ഷണിക്കുന്നതിലും അധ്യാപക നിയമനത്തിലുമുള്ള അപാകതകള്‍ എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രറ്റേണിറ്റി കാമ്പയിന് സംഘടിപ്പിക്കുന്നത്. തുടര്‍ ദിവസങ്ങളില്‍ മണ്ഡലം തലങ്ങളില്‍ എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസ് ഉപരോധം, കളക്ട്രേറ്റ് മാര്‍ച്ച്,ഒപ്പു ശേഖരണം,ധവള പത്രം പുറത്തിറക്കല്‍,സോഷ്യല്‍ മീഡിയ കാമ്പയിന് തുടങ്ങി വിവിധ സമര പരിപാടികളുമായി തെരുവുകള്‍ പ്രക്ഷുബ്ദമാക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീര്‍ അറിയിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമ എസ്.ബി.എന്‍,ജില്ലാ സെക്രട്ടറി പി. കെ ആദില്‍,ജില്ലാ സമിതി അംഗം ഷബീര്‍ എടക്കാട്,കണ്ണൂര്‍ മണ്ഡലം കണ്‍വീനര്‍ ഇഹ്സാന്‍ റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.