മെയ് 05 നു മറാത്ത സംവരണത്തെ റദ്ദ് ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധിയും അതിലെ പരാമർശങ്ങളും സാമൂഹ്യ നീതിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓൺലൈൻ ചർച്ചാ സംഗമം. ഇന്ദിര സാഹ്നി കേസിലെ 50% പരിധി ആവർത്തിച്ച കോടതി പിന്നാക്ക ജനതയുടെ ജനസംഖ്യാപരമായ അവകാശത്തെയാണ് റദ്ദ് ചെയ്യുന്നത് എന്നും ചർച്ചയിൽ അഭിപ്രായങ്ങൾ ഉയർന്നു. അതേ സമയം പ്രസ്തുത വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഉൾപ്പെടെ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തെ നിലവിൽ ജാതി സംവരണത്തിന് അനുവദിച്ച 50 ശതമാനത്തിൽ ഉൾകൊള്ളിച്ചേക്കാവുന്ന ശ്രമത്തിനെതിരെ നിതാന്ത ജാഗ്രത വേണമെന്നും ചർച്ചയിൽ സംഗമം അഭിപ്രായപ്പെട്ടു. പിന്നോക്ക വികസന ക്ഷേമ ബോർഡ് മുൻ ഡയറക്ടർ
വി.ആർ ജോഷി, എൻ.കെ അലി ( മെക്ക ജനറൽ സെക്രട്ടറി), സജീദ് ഖാലിദ് ( സംസ്ഥാന സെക്രട്ടറി, വെൽഫയർ പാർട്ടി), ആക്ടിവിസ്റ്റുകളായ സുദേഷ് എം രഘു സന്തോഷ് കുമാർ, ഫ്രറ്റേണിറ്റി ദേശിയ എക്സിക്യൂട്ടീവ് അംഗം റമീസ് ഇ.കെ, നജ്ദ റൈഹാൻ, ആദിൽ എ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.