കോട്ടയം: UGC നിർദേശം പാലിച്ചു മൂന്നാം സെമസ്റ്റർ യു ജി പരീക്ഷകൾ റദ്ദാക്കുക,എംബിഎ പരീക്ഷ ഫല പ്രഖ്യാപനങ്ങളിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക,വിദൂര വിദ്യാഭ്യാസ വിദ്യാർഥികളുടെ പരീക്ഷ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുക,ബി.വോക്ക് വിദ്യാർഥികളുടെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കുക, സപ്ലിമെൻററി പരീക്ഷകൾ ഉടനെ നടത്തുക,ബി ടെക് വിദ്യാർഥികളുടെ പരീക്ഷകൾ ഉടൻ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് എംജി യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന യൂണിവേഴ്സിറ്റിയുടെ സമീപനങ്ങളോട് ഉജ്വല പ്രതിഷേധം തീർത്തു നടത്തിയ മാർച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പോലീസ് തടഞ്ഞു പോലീസും വിദ്യാർത്ഥികളും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി..മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം ഷെഫ്രിൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഉമർ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഫാറൂഖ് മുഹമ്മദ്, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സുമയ്യ ബീഗം എന്നിവർ അഭിവാദ്യങ്ങൾ അറിയിച്ചു സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എംജി യൂണിവേഴ്സിറ്റി കൺവീനർ യാസീൻ കാഞ്ഞിരപ്പള്ളി അധ്യക്ഷത വഹിച്ചു. ഫ്രട്ടേണിറ്റി മൂവ്മെൻറ് എംജി യൂണിവേഴ്സിറ്റി കൗൺസിൽ അംഗങ്ങളായ അമീൻ നിസാർ,മർവാൻ എന്നിവർ നേതൃത്വം നൽകി.
Share this post