മാനന്തവാടി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാര്‍ക്കെതിരെ യു.പിയില്‍ നടത്തുന്നത് ഭീകരമായ ഭരണകൂട ഭീകരതയാണെന്ന് എ.എം.യു വിദ്യാര്‍ത്ഥിയും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയുമായ ഷര്‍ജീല്‍ ഉസ്മാനി പറഞ്ഞു. ഫ്രറ്റേണിറ്റി വയനാട് മാനന്തവാടിയില്‍ സംഘടിപ്പിച്ച ‘ശാഹീന്‍ബാഗ് സ്ക്വയര്‍’ ഉദ്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കണക്കുപ്രകാരം മുപ്പതിലധികം മരണങ്ങള്, അയ്യായിരത്തിലധികം പരിക്കേറ്റവര്‍, ഒരുലക്ഷത്തി ഇരുപത്തിലതികം കേസുകള്‍, ഏഴായിരത്തിലതികം അറസ്റ്റിലായവര്‍ എന്നിങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭയപ്പെടേണ്ടകാലം അവസാനിച്ചുവെന്നും കൂടുതല്‍ കരുത്തോടെ സമരം മുമ്പോട്ടുപോകുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു. ഈ വിഷയം കേവലം നിയമപരമായി പ്രശ്നമെല്ല രാഷ്ട്രീയ വിഷയംകൂടിയാണ് അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി റാനിയ സുലൈഖ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് പി.എച്ച്. ലത്തീഫ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് മുഹമ്മദ് ശരീഫ്, മുസ്ലിം ലീഗ് മാനന്തവാടി സെക്രട്ടറി ഹുസൈന് കുഴിനിലം, ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി സാലിഹുദ്ധീന്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഷമീര്‍ നിഷാദ്, വെല്‍ഫെയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സൈദു കുടുവ, എസ്. ഐ. ഓ പ്രസിഡന്റ് നഈം ബത്തേരി, ജി.ഐ. ഓ പ്രസിഡന്റ് ശര്‍ബിന ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഹിഷാം പുലിക്കോടന് സ്വാഗതവും ഷുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു.