കണ്ണൂര്‍: കോവിഡ് വാക്സിന് സൗജന്യമാക്കി പ്രഖ്യാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയണമെന്ന യു ജി സി സര്‍ക്കുലറിനെതിരെ ഫ്രറ്റേര്‍ണിറ്റി മൂവ്മെന്റ് പ്രതിഷേധം. ജില്ലയിലെ വിവിധ കോളേജുകളില്‍ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്.
ബ്രണ്ണന്‍ കോളേജില്‍ ‘ബ്രണ്ണന്‍ മണ്ണില്‍ മോഡിക്ക് സ്തുതിയില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു. സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്കി.