കൊല്ലം: ഐ ഐ ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്ക് നേരെ കൊലപാതകത്തിന് കേസ് എടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് പാരിപ്പള്ളി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി ചിന്നകടയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണം സമാനമായാ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഹിത് ആക്ട് നടപിലക്കണം ജാതീയതയുടെയും ഇസ്ലാമോഫോബിയയുടെയും സ്ഥാപനവത്കൃത കൊലപാതകങ്ങളുടെ ഭീതിദമായ സാഹചര്യത്തിലേക്കാണ് ഇത് വീണ്ടും വിരല്‍ചൂണ്ടുന്നത്. രോഹിത് വെമുലക്കും പായല്‍ തദ്വിക്കും ശേഷം സമര്‍ത്ഥയായ ഒരു വിദ്യാര്‍ത്ഥിനി കൂടി ഇതിനിരയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഹിത് ആക്ട് നടപിലകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് എസ്.എം മുഖ്താര്‍ അദ്ധ്യക്ഷത വഹിച്ചു.
Share this post