തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹഥ്റാസില് ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരളത്തിലെ കാമ്പസുകളില്‍ ”ദേര്‍ ഈസ് കാസ്റ്റ് ഇന്‍ ഹഥ്റാസ് ഗാങ് റേപ്; റേപ് ഈസ് എ ടൂള്‍ ഓഫ് ഫാസിസ്റ്റ്സ് & കാസ്റ്റിസ്റ്റ്സ്” എന്ന തലക്കെട്ടില്‍ ‘കാമ്പസ് റേജ്’ സംഘടിപ്പിച്ചു.കാന്റില്‍ ലൈറ്റ് പ്രൊട്ടസ്റ്റ്,ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിക്കല്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്രതിഷേധ ആവിഷ്ക്കാരങ്ങളിലൂടെ കേരളത്തിലുടനീളമുള്ള അന്‍പതിലധികം കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Share this post