തിരുവനന്തപുരം: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെ ഗവ: ലോ കോളേജില്‍ പോലീസ് അതിക്രമം. രാവിലെ ഗവ: മെഡിക്കല്‍ കോളേജില്‍ നിന്ന് ആരംഭിച്ച ജാഥ വനിതാ കോളേജ്, നാഷണല്‍ കോളേജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ഉച്ചക്ക് മൂന്നോടെ ഗവ: ലോ കോളേജിലേക് എത്തുകയായിരുന്നു. പ്രകടനമായി കോളേജിലേക് വന്ന ജാഥ കാമ്പസില്‍ പ്രവേശിക്കാതിരിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടി കമ്പസിനകത്ത് സംഘടിച്ച് നിന്നു..ഈ സമയം ഗേറ്റിനു മുന്നില്‍ കന്റോണ്‍മെന്റ് സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് ജാഥയെ തടഞ്ഞു.പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ സംഘടിച്ച് നിന്ന ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കാണാന്‍ അനുമതി ചോദിച്ചു. പൊലീസ് അനുമതിയോടെ പ്രിന്‍സിപ്പലിനെ കാണാന്‍ ശ്രമിച്ച നേതാക്കള്‍ക് നേരെ എസ്.എഫ്.ഐ കയ്യേറ്റ ശ്രമമുണ്ടായി.തുടര്‍ന്ന് പൊലീസ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്.എഫ്.ഐ സംഘത്തെ പിരിച്ചയക്കാതെ ഫ്രറ്റേണിറ്റി ജാഥയെ തടയുന്ന പോലീസ് നടപടിയെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ പോലീസ് ചില നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ലാത്തി ചാര്‍ജില്‍ ആറ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, അസി: സെക്രട്ടറി വസീം അലി, ഷബീര്‍, അഫ്സല് തുടങ്ങിയ പ്രവര്‍ത്തകര്‍ സാരമായ പരിക്കോടെ ആശുപത്രിയിലാണ്. ഗുരുതര പരിക്കോടെ അറസ്റ്റിലായ ഗവ: ലോ കോളേജ് യൂണിറ്റ് പ്രസിഡന്റ് എന്‍.അബ്ദുറഹ്മാനെ ആശുപത്രിയിലെത്തിക്കാതെ സ്റ്റേഷനില്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്. ജാഥാ സംഘത്തിന്റെ വാഹനങ്ങളും ക്യാമറ ഉള്‍പെടെയുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വന്‍ സന്നാഹത്തോടെയുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും അറസ്റ്റ് ചെയ്യുന്നതായും പരാതിയുണ്ട്.
എസ്.എഫ്.ഐ അക്രമത്തെയും അതിനെ സഹായിക്കാന്‍ പോലീസ് നടത്തിയ ക്രൂര മര്‍ദനത്തിലും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജന:സെക്രട്ടറി കെ.എ ശഫീഖ് , ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ ആഹ്വാനം ചെയ്തു.