തിരുവനന്തപുരം: കാമ്പസുകളിലെ SFI ആക്രമണങ്ങളുടെ ക്രൂരതകളെയും ജനാധിപത്യ വിരുദ്ധതയും തുറന്നു കാട്ടി ഇടിമുറികളെ അതിജീവിച്ചവരുടെ സംഗമം. ‘എന്താണ് എസ്.എഫ്.ഐ യുടെ കാമ്പസ് ജനാധിപത്യം’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയാണ് എസ് എഫ് ഐ ഇടിമുറികളെ അതിജീവിച്ചവരുടെ സംഗമം സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ പ്രവര്ത്തകന് അഖിലിനെ യൂണിറ്റ് ഭാരവാഹികള്‍ വധിക്കാന്‍ ശ്രമിക്കുകയും പൊതു സമൂഹത്തില്‍ നിന്നുള്‍പ്പെടെ ഉണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിടാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ചില യൂണിറ്റ് ഭാരവാഹികളുടെ മാത്രം പ്രശ്നമായിരുന്നു അതെന്നും അത് പിരിച്ചുവിടപ്പെട്ടതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് എസ് എഫ് ഐ പറയുന്നത്. എന്നാല്‍ ഇത് കേവലം ചില പ്രവര്‍ത്തകരുടെ മാത്രം പ്രശ്നമല്ല; എസ് എഫ് ഐ യുടെ ജനിതകമായിത്തന്നെയുള്ള പ്രശ്നമാണ്. തങ്ങള്‍ക്ക് ആധിപത്യമുള്ള എല്ലാ കാമ്പസിലും എസ് എഫ് ഐ ഇങ്ങനെ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ വ്യത്യസ്ത കാമ്പസുകളില്‍ നിന്നെത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍. എസ് എഫ് ഐ യുടെ എല്ലാ അതിക്രമങ്ങളെയും പിന്തുണച്ചും ന്യായീകരിച്ചും ഇവിടുത്തെ നിയമ പാലകരും ഭരണവര്‍ഗവും സി പി എമ്മും എസ് എഫ് ഐ എന്ന ഗുണ്ടാസംഘത്തെ ഊട്ടി വളര്‍ത്തുകയാണ്. പൊതു സമൂഹം കൂടി ഇതിനെതിരെ ജാഗ്രത്തായില്ലെങ്കില്‍ ഈ ക്രിമിനല്‍ സംഘം കാമ്പസുകളെ മാത്രമല്ല, സമൂഹത്തെയാകെ ക്രിമിനല്വല്ക്കരിക്കും എന്ന കാര്യത്തില്‍ സംശയമില്ല -അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐ യുടെ ദലിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയും എതിരാളികള്‍ക്കെതിരെ കേസ് കൊടുക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായി പെണ്കുട്ടികളായസഹപ്രവര്ത്തകരെ ഉപയോഗിക്കുന്ന എസ് എഫ് ഐ യുടെ നിന്ദ്യമായ രാഷ്ട്രീയത്തെയും തെറി വിളിച്ചും അശ്ലീല പ്രയോഗങ്ങളിലൂടെയും ഇതര ശബ്ദങ്ങളുയര്ത്തുന്നപെണ്കുട്ടികളെ അടിച്ചമര്‍ത്തുന്ന എസ് എഫ് ഐ ശൈലികളെയും തങ്ങള്‍ ചെറുത്തു നിന്നതിന്റെ അനുഭവങ്ങളും അതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ശാരീരിക -മാനസിക പീഡനങ്ങളെ കുറിച്ചും വിവിധ കാമ്പസുകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി മഹേഷ് തോന്നയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖലീദ് മുഖ്യ പ്രഭാഷണം നടത്തി.ഫ്രറ്റേണിറ്റി മൂവ്മെന്റ് വൈസ് പ്രസിഡന്റ് നജ്ദ റയ്ഹാന് സ്വാഗതം പറഞ്ഞു .വിവിധ ക്യാമ്പസുകളില്‍ SFI യുടെ അക്രമണങ്ങളെ അതിജീവിച്ച വിദ്യാര്‍ത്ഥികളായ പി ബി ആഖില്‍ (ഗവ.എഞ്ചി.കോളേജ്,തൃശൂര്‍), ബിബിത വാഴച്ചാല്‍ (എം.ജി.സര്‍വകലാശാലാ കാമ്പസ്), സുന്തുസ് മഹ്മൂദ് (എസ് ഡി കോളേജ്, ആലപ്പുഴ) ,റസീം ഷാജഹാന് (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) , ഫഹദ് (ഗവ. എച്ച് എസ് എസ് ഭരതന്നൂര്‍, തിരുവനന്തപുരം), ഫുആദ് മുഹമ്മദ് (മഹാരാജാസ് കോളേജ്, എറണാകുളം), മുഹ്സിന ത്വാഹ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), അഫ്സല്(യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), അമല്‍ റാസിഖ് (കണ്ണൂര്‍ സര്‍വകലാശാല സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ), അഫ്നാന് (കെ പി ഇ എസ് എച്ച്എസ്എസ്, കായക്കൊടി),ഫൈറൂസ് ജലാല്‍ (ഗവ. ആര്‍ട്സ് കോളേജ്, തിരുവനന്തപുരം), സലീല്‍ മുഹമ്മദ്(കണ്ണൂര്‍ സര്‍വകലാശാല സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ), ഹാദിഖ് (പെരിന്തല്‍മണ്ണ പോളിടെക്നിക്)
സംസ്ഥാന ഭാരവാഹികളായ കെ എസ് നിസാര്‍ ,കെ എം ഷെഫ്രിന്‍, അനീഷ് പാറമ്പുഴ ,ഫസ്ന മിയാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് NM അന്‍സാരി .എന്നിവര്‍ സംസാരിച്ചു. ആദില്‍ എ കൃതജ്ഞത രേഖപ്പെടുത്തി.