ആമുഖം

സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ പൂർണത തേടിയുള്ള യാത്രയാണ് മനുഷ്യ ജീവിതം. വൈവിധ്യങ്ങളെ ഉൾകൊള്ളാനാകുന്ന ജനാധിപത്യബോധവും എല്ലാവരെയും തുല്യരായി കാണാനാകുന്ന സമത്വബോധവും അവകാശലംഘനങ്ങളെ ഇല്ലാതാക്കാനാകുന്ന നീതിബോധവുമുള്ള പരസ്പര സാഹോദര്യത്തോടെ വർത്തിക്കുന്ന ഒരു സമൂഹത്തിന്റെ നിർമാണമാണ് നാം വിഭാവനം ചെയ്യുന്നത്. 

ജാതി വ്യവസ്ഥയുടെ ഭാഗമായുള്ള വിവേചനങ്ങളും ചൂഷണങ്ങളും വിശ്വാസത്തിന്റെ പേരിലുള്ള അടിച്ചമർത്തലുകൾ, ലിംഗവൈവിധ്യങ്ങളുടെ പേരിലുള്ള അസമത്വങ്ങൾ, സാമ്പത്തിക ഉച്ഛനീചത്വങ്ങൾ, ഭാഷാ പ്രദേശങ്ങൾ എന്നിവയുടെ പേരിലുള്ള അനീതികൾ എന്നിവ ഇന്ത്യൻ സാമൂഹികാവസ്ഥയുടെ യാഥാർത്ഥ്യങ്ങളാണ്. വിവേചനപരവും ചൂഷണാധിഷ്ഠിതവും ജനാധിപത്യ വിരുദ്ധവുമായ ഇൗ സാമൂഹികാവസ്ഥക്കെതിരായ സമരപോരാട്ടങ്ങളാൽ സമ്പന്നമാണ് നമ്മുടെ ചരിത്രം. സ്വാതന്ത്ര്യവും സമത്വവും തുല്യനീതിയും അധികാര പങ്കാളിത്വവും ആവശ്യപ്പെട്ടുകൊണ്ട് അകത്തും പുറത്തുമുള്ള അധീശത്വത്തിനെതിരെ പോരാടിയവരുടെ സ്വപ്നം ഇനിയും സാക്ഷാൽകരിക്കപ്പെട്ടിട്ടില്ല. ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും അധിഷ്ഠിതമായ രാഷ്ട്രവും ഭരണകൂടവും നിലനിൽക്കേ തന്നെ അസമത്വവും അനീതിയും വിവേചനവും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും സമത്വവും പുലരുന്ന സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ജനാധിപത്യത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ചരിത്രപരവും അടിയന്തിരവുമായ കടമയാണെന്ന് തിരിച്ചറിയുന്നു. നമ്മുടെ വിഭാവനക്കനുസരിച്ച് ചുവടെ പറയുന്ന ആശയങ്ങളുടെ പ്രബോധനത്തിനും സംസ്ഥാപനത്തിനും സാമൂഹിക മാറ്റത്തിനായുള്ള സമര പോരാട്ടങ്ങൾക്കും സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ വിദ്യാർഥി യുവജനങ്ങളുടെ കർമശേഷിയെയും സമർപണത്തെയും ഉപയോഗിക്കുകയെന്നതാണ് ഇൗ മൂവ്മെന്റിന്റെ ദൗത്യം. സാമൂഹിക നീതിക്കും പുതിയൊരു ജനാധിപത്യത്തിനും വേണ്ടിയുള്ള രാഷ്ട്രീയ ചേരിയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് മൂവ്മെന്റി്ന്റെ പ്രധാന ലക്ഷ്യം.  

ജനാധിപത്യം

സാമൂഹിക നീതി

അധികാരം, പദവി, വിഭവം, സമ്പത്ത് എന്നിവയുടെ പങ്കാളിത്വത്തിന്റെയും ഇവയുടെ വിതരണത്തിലെ അനീതിയും അക്രമവും ഇല്ലാതാക്കുന്നതിന്റെയും തലത്തിലാണ് സാമൂഹിക നീതിയുടെ പ്രശ്നത്തെ നാം മനസ്സിലാക്കുന്നത്. സ്വാതന്ത്ര്യം സമത്വം എന്നീ ആശയങ്ങളിലധിഷ്ഠിതമായാണ് സാമൂഹിക നീതി നിലനിൽക്കുന്നത്. ജാതിരഹിത സമൂഹം, സ്വാഭിമാനം പുലർത്താനുള്ള സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ലിംഗനീതി, സാമ്പത്തിക-പ്രാദേശിക വിവേചനങ്ങളെ ഇല്ലാതാക്കൽ, വിഭവവിതരണം, അധികാര പങ്കാളിത്തം എന്നിവയിലൂടെയാണ് സ്വാതന്ത്ര്യവും സമത്വവും ആവിഷ്കരിക്കപ്പെടുന്നത്. സാമൂഹിക നീതിയെ സങ്കൽപനം ചെയ്യുന്നതിനുള്ള രണ്ട് മാർഗങ്ങളാണ് ജനാധിപത്യവും സാഹോദര്യവും. 

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും സാമൂഹിക നീതിയും ജനാധിപത്യവും നിഷേധിക്കപെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് നമുക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഭൂമി പോലുള്ള ഭൗതിക മൂലധനത്തിന്റെ തലത്തിലും വിജ്ഞാനം പോലുള്ള ആശയ തലത്തിലും വിവേചനങ്ങളുണ്ട്. ജാതി, മതം, സമ്പത്ത്, ലിംഗം, ദേശം തുടങ്ങിയ നിരവധി രാഷ്ട്രീയ ഘടകങ്ങളെ ജനാധിപത്യ പരമായി അഭിസംബോധന ചെയ്യുന്ന തലത്തിൽ സാമൂഹിക നീതിയുടെ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. 

വിവേചന രഹിതമായ സമൂഹത്തിന്റെ നിർമിതി എന്നതാണ് മുവ്മെന്റ് മുന്നോട്ടുവെക്കുന്ന ആശയം

സാഹോദര്യം

സാമൂഹിക സുസ്ഥിതിക്കും നിർഭയത്വമുള്ള സമൂഹത്തിന്റെ രൂപീകരണത്തിനും ധൈഷണിക മികവിനും നാഗരികതയുടെ വികാസത്തിനും നീതിയിലധിഷ്ഠിതമായ ജനതയും ഭരണക്രമവും അനിവാര്യമാണ്. 

സാമൂഹിക നീതിയിലധിഷ്ഠിതമായ ജനാധിപത്യം പുലരുന്ന സാമൂഹ്യ ഘടനയുടെ രൂപീകരണത്തിനും നിലനിൽപിനും സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സാഹോദര്യവും സഹവർത്തിത്വവും ആവശ്യമാണ്. ജീവൻ, സമ്പത്ത്, അഭിമാനം, വിശ്വാസം, സ്വകാര്യത, ആരോഗ്യം, വിദ്യാഭ്യാസം എിവയിൽ പരസ്പരം സഹകരിക്കുകയും എല്ലാവർക്കും അവക്കുള്ള അവകാശങ്ങളെ മാനിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തിൽ സുരക്ഷിതത്വം സാധ്യമാക്കുന്ന ബന്ധങ്ങളുണ്ടാവുക. 

സമൂഹത്തിലെ രണ്ടു തരത്തിലുള്ള സാഹോദര്യ ബന്ധങ്ങൾ സുപ്രധാനമാണെന്നാണ് മൂവ്മെന്റ് മനസ്സിലാക്കുത്. ജാതി, മതം, ലിംഗം, ദേശം, ഭാഷ, വർഗം എന്നീ വിവിധ അടിസ്ഥാനങ്ങളിൽ വിവേചനത്തിനും നീതി നിഷേധങ്ങൾക്കും ഇരയായവരുടെ പരസ്പര സഹകരണവും സഹവർത്തിത്തവുമാണ് അതിലൊന്ന്. മേൽക്കോയ്മ രാഷ്ട്രീയത്തിനെതിരെ എെക്യനിര എന്ന ആശയം ആന്തരിക വ്യത്യാസത്തെ (പൂർണമായല്ല) താൽകാലികമായെങ്കിലും മാറ്റി വെച്ചുകൊണ്ടും എന്നാൽ അത്തരം വ്യത്യാസങ്ങളെ സംവാദവിധേയമാക്കിക്കൊണ്ടുമാണ് സാധ്യമാകേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വൈവിധ്യങ്ങൾക്കുള്ളിലും പരസ്പരം പ്രശ്നങ്ങൾ മനസ്സിലാക്കി അധീശശക്തികൾക്കെതിരെ എല്ലാവരുടെയും നീതിക്കും അവകാശങ്ങൾക്കും വേണ്ടി നിലനിൽക്കാൻ ഇൗ ബന്ധം പ്രേരിപ്പിക്കണം. ആത്മവിമർശനത്തിലൂന്നിയ പരസ്പര ബന്ധംകൂടി നിലനിൽക്കുമ്പോഴാണ് ഇൗ സഹവർത്തിത്തം കൂടുതൽ അർഥവത്താവുക. നാം ജീവിക്കുന്ന കാലത്തെയും സമൂഹത്തിലെ അപൂർണതകളെയും വൈരുദ്ധ്യങ്ങളേയും നീതിനിഷേധങ്ങളെയും വിമർശിക്കുന്നതോടൊപ്പം ഇവയിൽ തന്റെ പങ്കിനെ കൂടി വിലയിരുത്തി സ്വയം തിരുത്താനുള്ള സന്നദ്ധതയും കൂടിയാണ് ബന്ധങ്ങൾ നിലനിർത്തുക. ആത്മവിമർശനവും അപരവിമർശനവും ഉൾകൊള്ളാൻ പറ്റുന്ന മാനുഷിക ബന്ധം കൂടിയാണ് സാഹോദര്യം.

ഏറിയും കുറഞ്ഞും സാമൂഹിക നീതി നിഷേധിക്കപ്പെടുന്നവരുടെ സഹവർത്തിത്വത്തിലൂടെ എല്ലാ മനുഷ്യരെയും സമന്മാരായി വിഭാവനം ചെയ്യുന്ന അരികുകളുടെ സാഹോദര്യ കൂട്ടായ്മ സംവാദാത്മകമായ അന്തരീക്ഷത്തെ സൃഷ്ടിച്ച് നീതിസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടത്.

മനുഷ്യനെന്ന നിലയിൽ മുഴുവൻ മനുഷ്യരുടെയും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും സഹകരിക്കാനും സഹായിക്കാനുമുള്ള സാഹോദര്യ ബോധമാണ് രണ്ടാമത്തേത്. മർദ്ദിതർ, പീഡിതർ, പാർശ്വവൽകൃതർ എന്നിവരുടെ വിമോചനത്തിനും ഉന്നമനത്തിനും അവരുടെ നീതിക്കും വേണ്ടി പ്രവർത്തിക്കുന്നത് തന്റെ ബാധ്യതയായി ബോധ്യപ്പെടുത്തുന്ന സാമൂഹിക ബന്ധമാണ് ഇൗ സാഹോദര്യം.