ഫ്രറ്റേണിറ്റി മൂവ്മെന്റ്,കേരള
നയങ്ങള്‍ (2019-2021)
- സാമൂഹ്യനീതിയിലധിഷ്ഠിതമായ ജനാധിപത്യം പുലരുന്ന സാമൂഹികാവസ്ഥ, സാഹോദര്യ രാഷ്ട്രീയത്തിലൂടെ രൂപപ്പെടുത്തും.
- മതം, ജാതി, വര്‍ഗം, ലിംഗം, പ്രദേശം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനങ്ങള്‍, മൂലധന ചൂഷണങ്ങള്‍, ഭരണകൂട ഭീകരത, സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്ന ജനാധിപത്യ രാഷ്ട്രീയത്തെ രൂപപ്പെടുത്തും.
- ജനാധിപത്യം, സാമൂഹികനീതി, സാഹോദര്യം എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തില്‍:
- വിദ്യാര്‍ത്ഥി യുവജന സംഘാടനം നിര്‍വഹിക്കും.
- കാമ്പസുകളുടെ രാഷ്ട്രീയ സംസ്‌കാരത്തിന് നേതൃത്വം നല്‍കും.
- വിദ്യാര്‍ത്ഥി വിദ്യാഭ്യാസമേഖലയില്‍ ആശയപരമായും പ്രായോഗികമായും ഇടപെടലുകള്‍ നടത്തും.
- സാമൂഹിക രാഷ്ട്രീയ ഇടപെടലുകളിലെ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുക വഴി യുവജനസമൂഹത്തിന്റെ ക്രയശേഷിയെ സമൂഹ പുനര്‍നിര്‍മാണത്തിനായി പ്രയോജനപ്പെടുത്തും.
- പിന്നാക്ക – ന്യൂനപക്ഷ – ദലിത് – ആദിവാസി – സ്ത്രീ – ട്രാന്‍സ്ജെന്റര്‍ – ദരിദ്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരവും സാമൂഹിക – രാഷ്ട്രീയപരവുമായ ശാക്തീകരണം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കും.
- സാമൂഹിക പരിവര്‍ത്തന ശ്രമങ്ങളിലൂടെയും നേതൃശേഷി വളര്‍ത്തിയെടുത്തും വിദ്യാര്‍ത്ഥി-യുവജന പങ്കാളിത്തം വര്‍ദ്ധിപ്പിച്ചും ജനപക്ഷ രാഷ്ട്രീയ ചേരിയെ ശക്തിപ്പെടുത്തും.
- പരസ്പര ബഹുമാനം, സ്നേഹം, സാഹോദര്യം, കൂടിയാലോചന, വ്യക്തിപരവും സംഘടനാപരവുമായ ഉല്‍ക്കര്‍ഷേച്ഛ, വൈജ്ഞാനികവും വീക്ഷണപരവുമായ കരുത്തും വ്യക്തതതയും തുടങ്ങിയ സംഘടനാ സംസ്‌കാരങ്ങള്‍ വളര്‍ത്തിയെടുക്കും.
- സംഘ്പരിവാര്‍ രാഷ്ട്രീയത്തെ വൈജ്ഞാനികമായും രാഷ്ട്രീയമായും പ്രതിരോധിക്കും.
- വിവേചനത്തിനും നീതിനിഷേധത്തിനും ഇരയാകുന്ന ജനവിഭാഗങ്ങളുമായി സമഭാവനയിലധിഷ്ഠിതമായ പരസ്പര സഹകരണവും സഹവര്‍ത്തിത്തവും വളര്‍ത്തിയെടുക്കും. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി യോജിച്ചുള്ള പോരാട്ടങ്ങള്‍ നടത്തും.
- സംഘടനയുടെ രാഷ്ട്രീയത്തിന്റെ ജനകീയവത്കരണം സാധ്യമാക്കും വിധം സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ നിര്‍മിക്കും.
പ്രവര്‍ത്തന മേഖലയും ഊന്നലുകളും
- സംഘടന
- വിദ്യാര്‍ഥി – യുവജനങ്ങളെ വ്യാപകമായി സംഘടനയില്‍ അണിനിരത്താന്‍ പരിശ്രമിക്കും.
- സംസ്ഥാന തലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും സംഘാടനവും സാധ്യമാക്കുകയും വകുപ്പുകളുടെ ജില്ല തല പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യും.
- കാമ്പസുകളിലും വിദ്യാര്‍ഥികള്‍ക്കിടയിലും കേന്ദ്രകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തിക്കുക.
- ഘടനാപരമായും പ്രവര്‍ത്തനപരമായും ശക്തിയുള്ള കാമ്പസ് ഘടകങ്ങള്‍ പരമാവധി രൂപീകരിക്കും.
- വിവിധ മത സംഘടനകളിലും സമുദായ സംഘടനകളിലും പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ അണിചേര്‍ക്കും.
- സാമൂഹിക രാഷ്ട്രീയ ഇടപെടലുകളിലൂടെ യുവജന സംഘാടനം വിപുലപ്പെടുത്തും.
- സാമുഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ (കോളനി സങ്കേതങ്ങള്‍, തീരദേശം, ലരേ..) ഘടകങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
- സ്വന്തമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും ഇടപെടലുകള്‍ നടത്താനും കഴിയുംവിധം ജില്ലാ കമ്മിറ്റികളെ ശാക്തീകരിക്കും.
- സമയബന്ധിതവും കൃത്യവുമായ അവലോകന സംവിധാനം രൂപപ്പെടുത്തും.
- പ്രവര്‍ത്തകരില്‍ രാഷ്ട്രീയ വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പഠന പരിപാടികള്‍ നടത്തും.
- പ്രവര്‍ത്തകരിലും നേതാക്കളിലും നേതൃശേഷി വളര്‍ത്തിയെടുക്കാനാവശ്യമായ പരിശീലന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
- കാമ്പസ്
- സാമൂഹിക നീതി, ജനാധിപത്യം, സാഹോദര്യം എന്നീ അടിസ്ഥാന ആശയങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തിയും ഇടപെടലുകള്‍ നടത്തിയും വിവിധ ജനവിഭാഗങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം ഉറപ്പാക്കുന്ന പ്രവര്‍ത്തന സംസ്‌കാരം വളര്‍ത്തിയെടുക്കും.
- കാമ്പസ് ഘടകങ്ങള്‍ വഴി സംഘടനയിലേക്ക് ധാരാളം ആളുകള്‍ കടന്നു വരുന്നതിനുള്ള സാധ്യത, അവസരം, അന്തരീക്ഷം എന്നിവ ഉപയോഗപ്പെടുത്തി സംഘടനാ വളര്‍ച്ചക്ക് പ്രാധാന്യം നല്‍കും. ബഹുജന സംഘാടനം ഉറപ്പു വരുത്തും.
- കേരളത്തിലെ വിദ്യാര്‍ഥി-വിദ്യാഭ്യാസ വിഷയങ്ങളില്‍ സംഘടന സജീവമായി ഇടപെടും. ഇടപെടുന്ന മേഖലകളില്‍ നമ്മുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാനും വിഷയങ്ങള്‍ ബാധിക്കുന്ന വിദ്യാര്‍ഥി സമൂഹത്തെ സംഘടിപ്പിക്കാനും പരിശ്രമിക്കും.
- യൂനിവേഴ്സിറ്റികള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി പ്രവര്‍ത്തിക്കും.
- വ്യത്യസ്ത മേഖലകളിലുള്ള വിദ്യാര്‍ഥികളെ പ്രത്യേകമായി സംഘടിപ്പിക്കുകുയും ആ മേഖലയിലെ വിഷയങ്ങളുന്നയിച്ച് വിദ്യാര്‍ഥികളെ സവിശേഷമായി സംഘടിപ്പിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യും.
- ഫ്രറ്റേണിറ്റിക്ക് പുതിയ നേതൃനിരയെ വളര്‍ത്തിയെടുക്കും
- അധികാര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പ്രാപ്തരായ പ്രവര്‍ത്തകരെ കാമ്പസ് രാഷ്ട്രീയത്തിലൂടെ വളര്‍ത്തിയെടുക്കും.
- പാര്‍ശ്വവത്കൃത, ദലിത്-ആദിവാസി-ന്യൂനപക്ഷ- ദരിദ്ര വിദ്യാര്‍ത്ഥികളെയും പെണ്‍കുട്ടികളെയും അവരുടെ പ്രശ്നങ്ങളെയും സവിശേഷമായി പരിഗണിക്കുകയും ആ മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കുകയും ചെയ്യും.
- കാമ്പസുകളിലെ വ്യത്യസ്ത അധികാര സംവിധാനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ പരിശ്രമിക്കും. (കാമ്പസ് ഇലക്ഷന്‍, യൂനിവേഴ്സിറ്റി ഇലക്ഷന്‍, സെനറ്റ് ഇലക്ഷന്‍, ലരേ….)
- ഹയര്‍ സെക്കന്ററി ഘടകങ്ങള്‍ രൂപീകരിച്ച് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
- സാമൂഹ്യ ഇടപെടലുകള്‍
- യുവജന പങ്കാളിത്തത്തോടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ നടത്തും.
- സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നമ്മുടെ ആശയാടിത്തറകളില്‍ നിന്നു കൊണ്ട് രാജ്യത്തെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രാധാന്യമനുസരിച്ച് ഇടപെടല്‍ നടത്തും.
- വിദ്യാര്‍ഥി വിദ്യാഭ്യാസ വിഷയങ്ങള്‍ സാമൂഹിക വിഷയമായി ഉയര്‍ത്തും.
- ജനകീയ സമരങ്ങള്‍, പ്രത്യേക വിഷയങ്ങളും മേഖലകളും കേന്ദ്രീകരിച്ച് നടക്കുന്ന ഇടപെടലുകള്‍ എന്നിവയോട് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആ മേഖലയിലെ ജനപക്ഷ രാഷ്ട്രീയ ഇടപെടലുകളെ ശക്തിപ്പെടുത്തും.
- ഇത്തരം സമരങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്താനും വിവരശേഖരണത്തിനും പ്രത്യേകം ശ്രദ്ധിക്കും.
- പിന്നോക്ക – ന്യൂനപക്ഷ, ദലിത്-ആദിവാസി വിഭാഗങ്ങളുടെ വ്യത്യസ്ത കൂട്ടായ്മകളോടും സമുദായ സംഘടനകളോടും ബന്ധം വളര്‍ത്തുവാനും അതുവഴി ജനാധിപത്യ രാഷ്ട്രീയ ചേരി ശക്തിപ്പെടുത്താനും പരിശ്രമിക്കും.
- സംവരണത്തെ ജനാധിപത്യ രാഷ്ട്രീയ അവകാശമായി അംഗീകരിക്കുന്നതിന് വൈവിധ്യമായ ഇടപെടലുകള്‍ നടത്തും. സംവരണ സമുദായങ്ങളുടെ ചിന്താപരമായ ഐക്യത്തിനും യോജിച്ച പോരാട്ടങ്ങള്‍ക്കും പരിശ്രമിക്കും.
- പി.ആര്‍ & അഡ്വക്കസി
- മൂവ്‌മെന്റ് ഉയര്‍ത്തിപ്പിടിക്കു ഉദ്ദേശ്യലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് പഠനവും സാമൂഹിക വിശകലനവും നടത്തിയും വ്യത്യസ്ത മേഖലയിലുള്ളവരുമായി നിരന്തര ബന്ധം സ്ഥാപിച്ചെടുത്തും മൂവ്‌മെന്റിന്റെ നയപരമായ കൃത്യതകള്‍ക്കും വികാസങ്ങള്‍ക്കും വേïി ശ്രമിക്കും.
- ഇതിനാവശ്യമായ മെറ്റീരിയലുകള്‍ നിര്‍മിക്കും.
- കമ്യൂണിറ്റി എംപവര്‍മെന്റ്
- ദലിത് – ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ- സാമൂഹിക – രാഷ്ട്രീയ ശാക്തീകരണത്തിന് ഈ ജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആവശ്യമായ നിരന്തര ഇടപെടലുകള്‍ നടത്തും.
- ദലിത് – ദലിത് – ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന കുടുംബപരവും സാമൂഹ്യപരവുമായ വിഷയങ്ങളേയും പ്രാദേശിക തലങ്ങളില്‍ വിദ്യാര്‍ത്ഥി – യുവജനങ്ങള്‍ നേരിടു വിദ്യഭ്യാസപരവും തൊഴില്‍പരവും സാമൂഹ്യപരവുമായ വിഷയങ്ങളെയും അഭിമുഖീകരിക്കാന്‍ സംഘടന തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള സംവിധാനങ്ങള്‍ വഴി പരിശ്രമിക്കും.
- വിദ്യാഭ്യാസം
- വിദ്യാര്‍ഥി-വിദ്യാഭ്യാസ മേഖലയിലെ അവകാശ ലംഘനം, നീതിനിഷേധം എന്നിവയുമായി ബന്ധപ്പെട്ട വിവരശേഖരണവും വിശകലനവും നടത്തി പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തും.
- വിദ്യഭ്യാസ മേഖലയിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായും വിദ്യഭ്യാസ വിചക്ഷണരുമായും ബന്ധം സ്ഥാപിക്കും.
- നിലനില്‍ക്കുന്ന എല്ലാതരം ജ്ഞാന മേല്‍ക്കോയ്മകളെയും വിമര്‍ശനാത്മകമായി സമീപിക്കാനും പുതിയ ബൗദ്ധിക അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കും. അത് വഴി പുതിയൊരു വൈജ്ഞാനിക രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാനും ജ്ഞാന മണ്ഡലത്തെ ജനാധിപത്യവല്‍കരിക്കാനും പരിശ്രമിക്കും.
- വിവിധ സ്ഥാപനങ്ങള്‍, കോഴ്‌സുകള്‍ എന്നിവയ്ക്കുള്ള പ്രവേശനം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയെ കുറിച്ച് വിവരശേഖരണം നടത്തുകയും വിദ്യാര്‍ഥികളിലും കാമ്പസുകളിലും ആവശ്യമായ പ്രചാരണം നടത്തുകയും ചെയ്യും.
- ക്രിയേറ്റീവ് പ്രൊഡക്ഷന്‍
- മൂവ്‌മെന്റ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുതിനും സാധ്യമാവുന്ന ജനകീയവും സര്‍ഗാത്മകവുമായ ആവിഷ്‌കാരങ്ങള്‍ നിര്‍മിക്കും..
- സാമ്പത്തികം
- പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സംഭാവനകള്‍ നിശ്ചിത കാലയളവില്‍ ശേഖരിച്ച് പ്രവര്‍ത്തനത്തിനാവശ്യമായ സമ്പത്ത് കïെത്തും.
- എല്ലാ ഘടകങ്ങളിലും നിശ്ചിത സമയങ്ങളില്‍ ഒഡിറ്റ് നടത്തും.
- റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് വകുപ്പ്
- ജില്ലാ – സംസ്ഥാന നേതാക്കന്മാരുടെ വ്യക്തിപരവും വൈജ്ഞാനികവും സംഘടനാപരവുമായ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കി പരിശീലന പരിപാടികള്‍ നടത്തും.
അനുബന്ധം 1
- കാമ്പസ് തല പ്രവര്‍ത്തനങ്ങള്‍
- നമ്മുടെ പോളിസിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന, വിദ്യാര്‍ഥി-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പൊതുവിലും അതാത് കാമ്പസിലെ പ്രശ്നങ്ങള്‍ സവിശേഷമായും ഐഡന്റിഫൈ ചെയ്യാനും ഏറ്റെടുക്കാനും കെല്‍പ്പുള്ളവരായി ഓരോ കാമ്പസ് ഘടകങ്ങളെയും പരിവര്‍ത്തിപ്പിക്കും.
- മിനിമം 25 അംഗങ്ങളും 250 അനുഭാവികളുമുള്ള യൂണിറ്റുകള്‍ എന്ന ലക്ഷ്യം വെച്ച് ഓരോ കാമ്പസിനും പ്രത്യേക പരിപാടി തയ്യാറാക്കി പ്രവര്‍ത്തിക്കും.
- വ്യക്തികളെ സവിശേഷമായി അഭിമുഖീകരിച്ച്, വ്യക്തി സംഭാഷണത്തിലൂടെ സംഘടനയുടെ മനുഷ്യ വിഭവശേഷി വര്‍ധിപ്പിക്കുന്നതിനുളള ആസൂത്രിതവും നൈരന്തര്യവുമുള്ള പ്രവര്‍ത്തന രീതി അവലംബിക്കും.
- സംസ്ഥാന ജില്ലാ നേതാക്കളുടെ സന്ദര്‍ശനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും കാമ്പസ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തും. തെരെഞ്ഞെടുത്ത കാമ്പസുകളില്‍ നിരന്തര സന്ദര്‍ശനങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.
- ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടുന്നതിന് പ്രാദേശിക തലത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംവിധാനമൊരുക്കും.
അനുബന്ധം 2
- യൂണിവേഴ്സിറ്റിതല പ്രവര്‍ത്തനങ്ങള്‍
- സംസ്ഥാന സമിതി അംഗങ്ങള്‍ കണ്‍വിനര്‍മരായി യൂണിവേഴ്സിറ്റി തലങ്ങളില്‍ കമ്മിറ്റി് പ്രവര്‍ത്തിക്കും. ജില്ലാ പ്രസിഡന്റുമാര്‍, കാമ്പസ് ചുമതലയുള്ള ജില്ല ജനറല്‍ സെക്രട്ടറിമാര്‍, യൂണിവേഴ്സിറ്റി യൂണിറ്റിലെ ഭാരവാഹികള്‍, യൂണിവേഴ്സിറ്റിയുടെ പരിസരത്തുള്ള തെരെഞ്ഞെടുത്ത പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാകും കമ്മിറ്റി്.
- യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി – വിദ്യഭ്യാസ പ്രശ്നങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുക.
- യൂണിവേഴ്സിറ്റി കാമ്പസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക.
- അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ യൂനിവേഴ്സിറ്റി ഓഫീസ് സംബന്ധമായ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുക.
- ഗവേഷണ വിദ്യാര്‍ത്ഥികള്‍കള്‍ക്കിടയില്‍ പ്രത്യേകം ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കുക.
അനുബന്ധം 3
- സമുദായ സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍
- സമുദായ സംഘടനകളുമായി ചേര്‍ന്ന് സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഉന്നമനത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും പദ്ധതികള്‍ നടപ്പില്‍ വരുത്താനും പരിശ്രമിക്കും.
- ശാക്തീകരണ ബോധവത്കരണ പരിപാടികള്‍ (പി എസ് സി കോച്ചിംഗ്, മോട്ടിവേഷന്‍ ക്ലാസ്, സംരഭകത്വ പരിശീലന പരിപാടികള്‍, കൗണ്‍സിലിംഗ് എന്നിവ ) സംഘടിപ്പിക്കും.
- സമുദായങ്ങളുടെ വിവിധ ആവശ്യങ്ങള്‍ സാധ്യതയും ആവശ്യവും പരിഗണിച്ച് രാഷ്ട്രീ യപരമായി ഉയര്‍ത്തും.
- സാമുദായിക സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ കാമ്പസിന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരും.
- ആവശ്യമായ സംവാദങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
അനുബന്ധം 4
- SC-ST
‘ദലിത് – ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരവും സാമൂഹിക – രാഷ്ട്രീയപരവുമായ ശാക്തീകരണം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കും’ എന്ന പോളിസിയുടെ അടിസ്ഥാനത്തിലാണ് SC-ST വകുപ്പ് പ്രവര്‍ത്തിക്കുക.
- കാമ്പസുകള്‍
- കാമ്പസിലെ നമ്മുടെ ഘടകങ്ങള്‍ വഴി: –
- സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ദലിത്-ആദിവാസി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും പദ്ധതികള്‍ നടപ്പില്‍ വരുത്താനും പരിശ്രമിക്കും.
- അത്തരം പദ്ധതികള്‍ / അവകാശങ്ങള്‍ അട്ടിമറിക്കുന സ്ഥാപനങ്ങള്‍ (കോളേജ്, യൂനിവേഴ്സിറ്റി, സ്‌കൂളുകള്‍ ലരേ) വകുപ്പുകള്‍ എന്നിവക്കെതിരെ സംഘടന വകുപ്പുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്തും/സമരങ്ങള്‍ സംഘടിപ്പിക്കും.
- കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന കുടുംബപരവും സാമൂഹ്യപരവുമായ വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ സംഘടന തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള സംവിധാനങ്ങള്‍ വഴി ശ്രമിക്കും.
- സമുദായ സംഘടനകളുമായി ചേര്‍ന്ന് :-
- സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഉന്നമനത്തിന് അവകാശങ്ങള്‍ നേടിയെടുക്കാനും പദ്ധതികള്‍ നടപ്പില്‍ വരുത്താനും പരിശ്രമിക്കും.
- ശാക്തീകരണ ബോധവത്കരണ പരിപാടികള്‍ (പി എസ് സി കോച്ചിംഗ്, മോട്ടിവേഷന്‍ ക്ലാസ്, സംരഭകത്വ പരിശീലന പരിപാടികള്‍, കൗണ്‍സിലിംഗ് എന്നിവ ) സംഘടിപ്പിക്കും.
- സാമുദായിക സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ നമ്മുടെ കാമ്പസ് ഘടകങ്ങള്‍ വഴി കാമ്പസിന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരും.
- പ്രാദേശിക ഘടകങ്ങള്‍ വഴി :-
- വിദ്യാര്‍ത്ഥി – യുവജനങ്ങള്‍ നേരിടുന്ന വിദ്യഭ്യാസപരവും തൊഴില്‍പരവും സാമൂഹ്യപരവുമായ വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ സംഘടന തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള സംവിധാനങ്ങള്‍ വഴി ശ്രമിക്കും.
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ / പദ്ധതികള്‍ നടപ്പില്‍ വരുത്താര്‍ ആവശ്യമായ ഇടപെടല്‍ നടത്തും.
- ശാക്തീകരണ ബോധവത്കരണ പരിപാടികള്‍ (പി എസ് സി കോച്ചിംഗ്, മോട്ടിവേഷന്‍ ക്ലാസ്, സംരഭകത്വ പരിശീലന പരിപാടികള്‍, കൗണ്‍സിലിംഗ് എന്നിവ ) സംഘടിപ്പിക്കും.
- ആ പ്രദേശത്തെ വിദ്യാര്‍ഥികളെ നമ്മുടെ കാമ്പസ് ഘടകങ്ങള്‍ വഴി കാമ്പസിന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരും.