ചെറുതോണി: പട്ടികജാതി വിഭാഗത്തോടുള്ള ഇടത് സർക്കാർ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലാ പട്ടികജാതി ഡയറക്ടറേറ്റ് ഉപരോധം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉപരോധം ഉദ്ഘാടനം ചെയ്തു.
2019-20 കാലയളവിൽ പട്ടിക ജാതി പുരോഗതിക്കു വേണ്ടി നീക്കിവെച്ച തുക ചിലവഴിക്കാതെ നഷ്ടപ്പെടുത്തിയ സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥ തുടരുന്ന ഇത്തരം സമൂഹങ്ങളെ ഉയർത്തി കൊണ്ടുവരുന്നതിന് ഭരണഘടന വിഭാവനം ചെയ്ത സംവരണവും ഇതര ആനുകൂല്യങ്ങളും ഭരണകൂടം തന്നെ അട്ടിമറിക്കുകയാണ്. ഓരോ വർഷവും പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നീക്കി വക്കുന്ന തുക ഭരണകൂടത്തിന്റെ കഴിവുകേടും അലംഭാവവും കൊണ്ട് നഷ്ടപ്പെടുകയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അമീൻ റിയാസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അൻഷാദ് അടിമാലി, മുഹമ്മദ് റാസിഖ്, റംസൽ സുബൈർ, ഷബീർ മൂസ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.