ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സമൂഹ്യപ്രവർത്തകരായ മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ പ്രചരിപ്പിച്ചുകൊണ്ട് ലൈംഗിക, വംശീയ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളി വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു പരാതി നൽകി.
തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ അപവാദ പ്രചരണനങ്ങളിക് നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ല. സംഘ്പരിവാറിൻ്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളിൽ യഥാർത്ഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്നും കേസ് നടപടികളിൽ
ആവശ്യമായ സമ്മർദ്ദം
നൽകാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറി ആയിഷ റെന്ന, വിദ്യാർത്ഥികളായ ലദീദ ഫർസാന, നിദ പർവീൻ എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ച് പരാതി നേരിൽ കൈമാറിയത്.
നേരത്തെ വിഷയത്തിലെ പരാതി നേരിൽ ബോധിപ്പിച്ചു കൊണ്ട് സംസ്ഥാന വനിതാ കമ്മീഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും വിദ്യാർഥികൾ പരാതി സമർപ്പിച്ചിരുന്നു.