കണ്ണൂര്‍ : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിനെതിരെ പ്രതികരിച്ചതിന് രാജ്യദ്രോഹ കേസ് നേരിടുന്ന സിനിമ പ്രവര്‍ത്തകയും ആക്റ്റീവിസ്റ്റുമായ ഐഷ സുല്‍ത്താനക്ക് ഫ്രറ്റേണിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാല്‍ട്ക്സ് ജംഗഷനില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. ലക്ഷദ്വീപില്‍ സംഘപരിവാര്‍ നടപ്പിലാക്കുന്ന വംശീയ അജണ്ടകള്‍ക്കെതിരെ ശബ്ദിക്കുന്നവര്ക്കു മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി മൗനികള്‍ ആക്കാന്‍ സമിതിക്കില്ല, നീതിക്ക് വേണ്ടി പോരാടുന്ന ലക്ഷ്ദ്വീപ് ജനതക്കും ആയിഷ സുല്‍ത്താനക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് നിരുപാധികം ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നു എന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീര്‍ പറഞ്ഞു.ജില്ലാ സെക്രട്ടറിമാരായ ആദില്‍ സിറാജ് ,കെ പി മഷ്ഹൂദ്;ജില്ല സമിതിയംഗം ഷബീര്‍ എടക്കാട്,അമീന് ഫസല്‍,ആതിഫ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
Share this post