തലശ്ശേരി: ഫ്രറ്റേണിറ്റി പെട്ടിപ്പാലം യൂണിറ്റിന്ടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് സംഗമം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി സനല്‍ കുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് നിദാല്‍ സിറാജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പെട്ടിപ്പാലം യൂണിറ്റ് പ്രസിഡണ്ട് മുര്‍ഷാദ് സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അര്‍ഷാദ് സികെ സമാപന ഭാഷണം നടത്തി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നേടി കൊടുക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു.
നിരന്തരമായ കടല്‍ക്ഷോഭം കടല്‍ ഭിത്തി നിര്‍മ്മിച്ച് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതുവരെ പ്രക്ഷോഭം നടത്തുവാനും യോഗത്തില്‍ തീരുമാനമായി.
ഫിദ, മുര്‍ഷിദ, അജ്മല്‍ ഷാലിമ, അര്‍ഷിന, റഷീദ് എന്നിവര്‍ നേതൃത്വം നല്കി.