വളാഞ്ചേരി : മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്ന് അവശ്യപെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കെ.ടി ജലീൽ എം.എൽ.എ ക്ക് നിവേദനം നൽകി. ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളിയുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം നഈം സി.കെ.എം, തവനൂർ മണ്ഡലം പ്രസിഡന്റ് ഹാഷിം എം.വി, അഷ്ഫാഖ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യാത്ത 20 ഗവൺമെൻ്റ് ഹൈസ്കൂളുകൾ ഹയർ സെക്കന്ററിയായി മാറ്റാൻ ഉള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാമെന്ന് എം.എൽ.എ. ഉറപ്പ് നൽകി
Share this post