ഓപ്പണ്‍ സര്‍വകലാശാലക്ക് ഈ വര്‍ഷവും യു.ജി.സി അംഗീകാരം നേടിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒന്നേ കാല് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വ്വകലാശാലക്ക് കീഴില്‍ കോഴ്സുകള്‍ നടത്താന്‍ യുജിസിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ ഈ അധ്യയന വര്‍ഷവും സര്‍വകലാശാലക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കില്ല.നിലവില്‍ സംസ്ഥാനത്തെ സര്വകലാശാലള്ക്ക് കീഴിലെ വിദൂര വിദ്യാഭ്യാസ സംവിധാനം റദ്ദ് ചെയ്യപ്പെടുകയും ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് കോഴ്സുകള്‍ ആരംഭിക്കാന്‍ പറ്റാത്ത സഹചര്യവുമാണ് നിലവില്‍ ഉള്ളത്. ഗവ, എയ്ഡഡ് മേഖലകളില്‍ ആവശ്യത്തിന് കോളേജുകളും കോഴ്സുകളും അനുവദിക്കാത്തത് കാരണം സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ സംവിധാനത്തെ ആശ്രയിക്കുന്ന ഒന്നേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ് ഇപ്പോള്‍. കൃത്യമായ മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറാണ് ഇതിന്റെ ഉത്തരവാദിയെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു.
യു.ജി.സിയുടെ അംഗീകാരം പോലും നേടാതെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഓര്‍ഡിനന്‍സിലൂടെ ഓപണ്‍ സര്‍വകലാശാല പ്രഖ്യാപിക്കുക ആയിരുന്നു സര്‍ക്കാര്‍ ചെയ്തത്. പ്രഖ്യാപന ശേഷവും യാതൊരു നടപടികളും സ്വീകരിക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോയതിന്റെ കാരണമാണ്
യു ജി സിയുടെ അംഗീകാരം ഈ വര്‍ഷവും ലഭിക്കാതെ പോയത്. ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് റെഗുലര്‍ പഠന സൗകര്യമില്ലാത്തതിനാല്‍ വിവിധ സര്‍വകലാശാലകള്‍ക്കു കീഴില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി ഉന്നത പഠനം നേടുന്നത്. കഴിഞ്ഞ വര്‍ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസം വഴി കോഴ്സുകള്‍ തുടര്‍ന്നിരുന്നു. എന്നാല്‍ മറ്റു സര്‍വകലാശാലകളില്‍ കോഴ്സ് തുടരാനുള്ള അവസരമാണ് ആക്റ്റിലെ വ്യവസ്ഥകളിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഓരോ വര്‍ഷവും
നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നോ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയോ സര്‍വകലാശാലകള്‍ക്ക് കീഴില്‍ സമാന്തര, വിദൂരവിദ്യാഭ്യാസം നടത്താനുള്ള അനുമതിയും അംഗീകാരവും സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ നിരുത്തരവാദപരമായ സമീപനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ പ്രതിസന്ധി.
അടിയന്തിരമായി സര്‍ക്കാര്‍ പരിഹരിക്കേണ്ട വിഷയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ചു. എസ്. മുജീബുറഹ്മാന്‍, അര്‍ച്ചന പ്രജിത്ത്, കെ.കെ. അഷ്റഫ്, കെ.എം. ഷെഫ്രിന്‍, മഹേഷ് തോന്നക്കല്‍, നഈം ഗഫൂര്‍, സനല്‍ കുമാര്‍, ലത്തീഫ് പി.എച്ച്., അമീന് റിയാസ്,ഫാത്തിമ നൗറിന്,തഷ് രീഫ് കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു.