ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അവര്‍ക്കെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചെടുക്കുക എന്ന വര്‍ഗ്ഗീയ സമീപനം വിവിധ രാഷ്ട്രീയ സംവിധാനങ്ങള്‍ എക്കാലത്തും തുടര്‍ന്നു പോരുന്ന നിലപാടാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പ്ലസ് ടു തത്തുല്യ പരീക്ഷയിലെ ”ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണോ?” എന്ന ചോദ്യം. ഹിന്ദുത്വ വംശീയതയെ തൃപ്തിപ്പെടുത്തി രാഷ്ട്രീയ അധികാരം നിലനിര്‍ത്തുക എന്ന സംഘ്പരിവാര്‍ യുക്തി ചോദ്യപ്പേപ്പറില്‍ വന്നത് കേവലം വീഴ്ചയായി കാണാനാവില്ല. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തന്നെ ന്യൂനപക്ഷങ്ങളെ ദേശവിരുദ്ധരും സംശയത്തിന്റെ നിഴലില്‍ നിര്ത്തേണ്ടവരുമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ പ്രകടമായ ഒരു ഉദാഹരണം മാത്രമാണ് പ്രസ്തുത ചോദ്യം. രാജ്യത്ത് കോവിഡ് പരത്തിയത് തബ്ലീഗ് സമ്മേളനമാണെന്ന രീതിയിലുള്ള പി എസ് സി ബുള്ളറ്റിനിലെ പരാമര്‍ശത്തേയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
വിവാദ ചോദ്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം തുടര്‍ച്ചയായി സംഭവിക്കുന്ന ഇത്തരം ‘ആസൂത്രിത വീഴ്ചകളി’ന്മേല് പിണറായി സര്‍ക്കാര്‍ കേരളത്തോട് മാപ്പുപറയുകയും വേണം.
+ നജ്ദ റൈഹാന്‍
(പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള)