തിരുവനന്തപുരം: സച്ചാര്‍ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും അട്ടിമറിച്ച ഇടതു സര്‍ക്കാര്‍ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച ‘വിദ്യാര്‍ത്ഥി വിചാരണ’് സംസ്ഥാന സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നടപ്പില്‍ വരുത്താന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുക, പിന്നാക്ക ജനവിഭാഗങ്ങള്‍ എന്ന നിലക്കുള്ള പദ്ധതികള്‍ പൂര്‍ണ്ണമായും ലഭ്യമാവാന്‍ പ്രത്യേകം സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കും വരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നും അദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് നബീല്‍ പാലോട് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ക്ലാസ് മുറിക്ക് ഇമാദ് വക്കം നേതൃത്വം നല്കി. ജില്ല സെക്രട്ടറി നിഷാത്ത് നന്ദി രേഖപ്പെടുത്തി.