മലപ്പുറം : മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ക്ക് നിവേദനം നല്കി. ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബിന്റെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.
വേങ്ങര മണ്ഡലം പ്രസിഡൻ്റ് ഹിജാസ് അസ്ലം, സെക്രട്ടറി ഷമീം എ.പി വൈസ് പ്രസിഡന്റ് സഫ കെ.ടി, തുടങ്ങിയവർ സംബന്ധിച്ചു
നിലവിൽ മലപ്പുറം ജില്ലയിൽ ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യാത്ത 20 ഗവൺമെൻ്റ് ഹെസ്കൂളുകളിൽ ഹയർ സെക്കന്ററിയായി മാറ്റാൻ ഉള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാമെന്ന് പ്രതിപക്ഷ ഉപനേതാവ് ഉറപ്പ് നൽകി