കാട്ടിക്കുളം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്ത്ഥികള്ളേയും അവരുടെ പരിശീലകനേയും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദരിച്ചു. കട്ടികുളം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ വിമല്‍, രമേശ്, ജിഷ്ണു, വൈഷ്ണവ് പരിശീലകന് ഗിരീശ് പി.ജി എന്നിവരെയാണ് ഫ്രറ്റേണിറ്റി വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചത്. ഫ്രറ്റേണിറ്റി കമ്മ്യൂണിറ്റി എംപവര്‍മെന്റ് വകുപ്പിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘How to deal with exam stress’ പരിപാടിയിലാണ് ആദരവ് നല്‍കിയത്. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍ ഉദ്ഘടനം നടത്തിയ പരിപാടിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ സെക്രട്ടറി സി.കെ.റമീല അധ്യക്ഷത വഹിച്ചു. ട്രെയിനര്‍മാരായ പി. നുഅമാന്‍, ജുബിന്‍ ഷ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു. മുഹമ്മദ് ഷഫീഖ്, അമീന, ഉമൈറ എന്നിവര്‍ നേതൃത്വം നല്കി.