പി.എസ്.സി റാങ്ക് ലിസ്റ്റ്: ധാർഷ്ട്യം അവസാനിപ്പിച്ച് പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം
ലാസ്റ്റ് ഗ്രേഡ്, എൽ.ഡി.സി, സ്റ്റാഫ് നഴ്സ്, സിവിൽ പോലീസ് ഓഫീസർ തുടങ്ങിയ വിവിധ ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികൾ സമരത്തിലാണ്. മുൻകാലങ്ങളിൽ 90 ശതമാനത്തോളം നിയമനം നടന്ന പല ലിസ്റ്റുകളിലും ഇപ്പോൾ 30 ശതമാനത്തിൽ താഴെ മാത്രമാണ് അഡ്വൈസ് മെമോ അയച്ചിട്ടുള്ളത്. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ മറികടന്നു കൊണ്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണ്. കോവിഡിന്റെ സാഹചര്യം കൂടി പരിഗണിച്ച് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.