തൊടുപുഴ: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, രാജ്യത്തെ വിഭജിക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുതുവര്‍ഷ രാവില്‍ തൊടുപുഴ ഗാന്ധി സ്ക്വയറില്‍ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഡോ.നസിയ ഹസ്സന് പൗരത്വ ഭേദഗതി നിയമം കത്തിച്ചു കൊണ്ട് പ്രക്ഷോഭ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തെ കുഴിച്ചുമൂടിയ ഇന്ത്യയില്‍ ഇനിയുള്ള ഉള്ള ഓരോ നിമിഷവും പോരാട്ടത്തിന്റേതാണ്. തെരുവിലിറങ്ങി, പൗരത്വ ഭേദഗതി നിയമത്തെ തള്ളിക്കളഞ്ഞ് ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. ഇന്ത്യയില്‍ 2020 പിറക്കുന്ന പുതുവര്‍ഷ രാവ് പ്രക്ഷോഭത്തിലൂടെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ടതെന്നും ഡോ.നസിയ ഹസ്സന് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങളും, പ്രതിഷേധ വരയും, പാട്ടും, കൊട്ടും, പ്രഭാഷണങ്ങളും, പ്രതിജ്ഞ പുതുക്കിയും നടന്ന പ്രതിഷേധം ഡിസംബര്‍ 31 ന് വൈകിട്ട് 7 മണിക്ക് തുടങ്ങി പുലര്‍ച്ചെ 1 മണി വരെ നീണ്ടു. പ്രതിഷേധ വര തനിമ കലാ സാഹിത്യ വേദി സംസ്ഥാന സമിതിയംഗം സുബൈര്‍ സെവന് ആര്‍ട്സ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അന്‍ഷാദ് അടിമാലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബി.എസ്.പി സംസ്ഥാന സെക്രട്ടറി ലിതേഷ് പി.ടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ്, ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്റ് കെ.കെ ജിന്‍ഷു, എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ഷഫീഖ് ചിലവ്, ഖാഫില എംപവറിംഗ് യൂത്ത് പ്രസിഡന്റ് സുഫിയാന് അലി, ഐ.എസ്.എം ജില്ലാ ജോയിന്റ് സെക്രട്ടറി അന്‍സാര്‍ മജീദ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അജ്മല്‍ ഷാ ഇ.വൈ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹലിം, പി.ഡി.പി തൊടുപുഴ മണ്ഡലം സെക്രട്ടറി അബ്ദുല്‍ ബഷീര്‍, ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സുമയ്യ സുല്‍ത്താന, വുമണ്‍സ് ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം ഷഹന ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രക്ഷോഭങ്ങളുടെ സമാപനം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം അമീന് റിയാസ് നിര്‍വഹിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. നേതാക്കളായ ഷിബു പുത്തൂരാന്‍, അല്‍താഫ് ഹുസൈന്, സുബൈര്‍ ഹമീദ്, ഹംസ സി.ഐ തുടങ്ങിയവര്‍ നേതൃത്വം നല്കി.