കേരള നിയമ പ്രവേശന പരീക്ഷക്ക് (KLEE) അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 28 ൽ നിന്നും 31 ലേക്ക് നീട്ടി. ജൂലൈ 31 ഉച്ചക്ക് 2 മണിക്ക് മുൻപായി ഫീസടച്ച് അപേക്ഷ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ആഗസ്റ്റ് 5 വൈകുന്നേരം 4 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്.
കോവിഡ് ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളും അപേക്ഷിക്കാനുള്ള സമയക്കുറവും ചൂണ്ടിക്കാട്ടി കൂടുതൽ സമയം നൽകാൻ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് കെ.കെ എൻട്രൻസ് പരീക്ഷാ കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു.
2021 ആഗസ്റ്റ് 11,12,13 തിയതികളിലായി നിയമ പ്രവേശന പരീക്ഷകൾ നടക്കുമെന്നും എൻട്രൻസ് കമ്മീഷണർ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.