കോഴിക്കോട്: SSLC, +2 പരീക്ഷകളിലെ ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് നോർത്ത് മണ്ഡലം നടക്കാവ് G.V.H.S.S ന് മുന്നിൽ പ്രതിഷേധം നടത്തി.
ജില്ലാ വൈസ് പ്രസിഡൻറ് സജീർ ടി സി ഉത്തരവിൻ്റെ കോപ്പി കത്തിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കൺവീനർ അനീഷ് ബക്കർ, അസിസ്റ്റൻറ് കൺവീനർ ജംഷീർ ,ഗസ്സാലി വെള്ളയിൽ ,ഫഹ്മി മൂഴിക്കൽ എന്നിവർ പങ്കെടുത്തു.