ഫ്രറ്റേണിറ്റി മൂവ്മെന്റ്Membership

ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പോലീസ് നടപടി: സംസ്ഥാനവ്യാപക പ്രതിഷേധം

കോഴിക്കോട്: വിദ്യാഭ്യാസ അവകാശങ്ങൾക്കായി ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും പ്രതിഷേധിച്ച് ജൂലൈ 21, 22 തീയതികളിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ അറിയിച്ചു. തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് മാർച്ചും മറ്റു ജില്ലകളിലും കാമ്പസുകളിലും രാത്രി ജാഗ്രതയും പ്രതീകാത്മക 'ജന്തർ മന്തറു'കളും നടക്കും.

എഴുപതോളം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത സമരത്തിൽ ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അൽഫൗസ്, ഡൽഹി യൂണിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്റ് അഹമ്മദ് റബീഹ് എന്നിവർ അറസ്റ്റിലാവുകയും ഏറെ വൈകി വിട്ടയക്കപ്പെടുകയും ചെയ്തു. ദേശീയ പ്രസിഡന്റ് റമീസ് ഇ.കെയെ പോലീസ് കയ്യേറ്റം ചെയ്തതായും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിനെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉറവിടം: മാധ്യമം

More news