'Care as a Fraternal Practice': കോഴിക്കോട്ട് മെഡിക്കൽ സമ്മിറ്റ്
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയും മെഡിക്കൽ ഫ്രറ്റേൺസും ചേർന്ന് 'Care as a Fraternal Practice' എന്ന പേരിൽ മെഡിക്കൽ സമ്മിറ്റ് സംഘടിപ്പിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുപ്പതിലേറെ മേഖലകളിൽ നിന്നായി 600-ലധികം മെഡിക്കൽ വിദ്യാർഥികളും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.
ഡോ. കഫീൽ ഖാൻ ഉൾപ്പെടെയുള്ളവർ സംസാരിച്ചു. ജാതി വിവേചനവും ഇസ്ലാമോഫോബിയയും തടയാൻ കേരളത്തിൽ രോഹിത് ആക്ട് നടപ്പാക്കണമെന്ന് സമ്മിറ്റ് പ്രമേയം ആവശ്യപ്പെട്ടു. ഗസ്സയിലെ അനുഭവങ്ങൾ ആസ്പദമാക്കിയ 'The Last Sky' പ്രദർശനവും സാംസ്കാരിക സന്ധ്യയും നടന്നു.
ഉറവിടം: മാധ്യമം

