രോഹിത് വെമുല ആക്ട്: സ്വാഗതം ചെയ്ത് ഫ്രറ്റേണിറ്റി; ഇസ്ലാമോഫോബിയയും ഉൾപ്പെടുത്തണം
കാമ്പസുകളിലെ ജാതി വിവേചനത്തിനെതിരെ രോഹിത് വെമുല ആക്ട് നടപ്പാക്കുമെന്ന യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്വാഗതം ചെയ്തു. ജാതി വിവേചനത്തോടൊപ്പം ഇസ്ലാമോഫോബിയയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു.
വിവിധ തരം വിവേചനങ്ങളെ ഉൾക്കൊള്ളുന്ന വിശാലമായ നിയമ ചട്ടക്കൂടാണ് വേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും, കേരളത്തിലെ കാമ്പസുകളിലെ വിവേചനങ്ങൾക്കെതിരായ സമരങ്ങൾക്കുള്ള അംഗീകാരമാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
ഉറവിടം: മാധ്യമം

