ഫ്രറ്റേണിറ്റി മൂവ്മെന്റ്Membership

'ദ കേരള സ്റ്റോറി 2': ഫ്രറ്റേണിറ്റി പ്രതിഷേധം; പലയിടത്തും പ്രദർശനം റദ്ദാക്കി

'ദ കേരള സ്റ്റോറി 2' സിനിമക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, എടപ്പാൾ എന്നിവിടങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. കോഴിക്കോട്ടെ ഒരു തിയേറ്ററിൽ രാത്രി പ്രദർശനം റദ്ദാക്കി; മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല തിയേറ്ററുകളിലും പ്രദർശനം ഒഴിവാക്കി.

സിനിമ മുസ്‌ലിം വിരുദ്ധവും ഒരു സമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തുന്നതും കേരളത്തെക്കുറിച്ച് തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതുമാണെന്നും സമൂഹത്തിൽ വിദ്വേഷം വളർത്തുമെന്നും സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു.

ഉറവിടം: മാധ്യമം

More news