കണ്ണൂര്‍ ജില്ലയിലെ പിന്നാക്ക മേഖലകളില്‍ നെറ്റ്വര്‍ക്ക് സൗകര്യവും ഓണ്‍ലൈന്‍ പഠനത്തിന് ഗാട്ജെറ്റും ഇല്ലാത്ത വിഷയം ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഫ്രറ്റേണിറ്റി ഉന്നയിച്ചിരുന്നു. ഈ വിഷയം നിരന്തരം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ട് വിവേചനം അവസാനിപ്പിക്കാന്‍ ജില്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ തൊട്ട് കളക്ടറേറ്റ് പടിക്കല്‍ വരെ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
മാസങ്ങള്‍ക്കിപ്പറവും വിദ്യാര്‍ത്ഥികള്‍ ക്ലാസ്സിന് പുറത്താണ് മുഖ്യ മന്ത്രിയുടെ ജില്ലയില്‍. ഇന്നലെ പഠനാവശ്യത്തിന് റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ വിദ്യാര്‍ഥി അനന്തു ബാബു വീണു പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ 12നു കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.വി.ഗോവിന്ദന് നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം എളുപ്പമാക്കാന്‍ നടപടികള്‍ എടുക്കുമെന്ന് പ്രഖ്യാപിച്ചിരിന്നു. പ്രഖ്യാപനത്തിനപ്പുറം പദ്ധതികള്‍ ഇത് വരെ നടപ്പിലായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 75 ഓളം വിദ്യാര്‍ത്ഥികള്‍ ഉള്ള ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പന്ന്യോട് കോളനി പ്രദേശം സന്ദര്‍ശിക്കാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ ജില്ലാ ഭരണാധികാരികളോ പഞ്ചയത്തോ തയ്യാറായില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അനന്തുവിന് പറ്റിയ ഈ അപകടത്തിന് വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, മണ്ഡലം എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ഉത്തരവാദികളാണ്. വരും ദിവസങ്ങളില്‍ ജില്ലയിലെ ഓണ്‍ലൈന്‍ വിവേചനം അവസാനിപ്പിച്ച് സാമൂഹ്യ നീതി ഉറപ്പ് വരുത്താന്‍ ഫ്രറ്റേണിറ്റി ശക്തമായ രീതിയില്‍ ഇടപെടല്‍ നടത്തും.
ലുബൈബ് ബഷീര്‍
ജില്ല പ്രസിഡന്റ്
ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂര്‍