തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുക, പി.ജി പരീക്ഷകള്‍ക്ക് മതിയായ സബ് സെന്ററുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി അമീന് റിയാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി കമ്മറ്റി കണ്‍വീനര്‍ നബീല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഇമാദ് വക്കം, നിഷാത്ത് തുടങ്ങിയര്‍ പങ്കെടുത്തു.
Share this post