യൂണിവേഴ്സിറ്റി : കോവിഡ് ദുരിതകാലത്തും തുടരുന്ന കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാർത്ഥിദ്രോഹ നിലപാടുകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാല ഉപരോധിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്. കൃത്യസമയത്ത് പരീക്ഷ നടത്താതെയും നടത്തിയ പരീക്ഷകളുടെ റിസൾട്ടുകൾ സമയബന്ധിതമായി പ്രഖ്യാപിക്കാതെയും, മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ അശ്രദ്ധമായി കൈകാര്യം ചെയ്ത് നഷ്ടപ്പെടുത്തിയും വിദ്യാർത്ഥികളുടെ ഭാവിയെടുത്ത് അമ്മാനമാടുകയാണ് സർവകലാശാല. ഇതിനു പുറമെ ആവശ്യസേവനങ്ങൾക്കായി സർവ്വകലാശാലയെ സമീപിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ മാസം മാത്രം രണ്ടു ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ പിടികൂടിയത്.
ഇത്തരക്കാർക്കെതിരെയുള്ള സർവകലാശാലയുടെ ഉദാസീന നിലപാടുകൾ അഴിമതി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. കാലങ്ങളായി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തകിടം മറിഞ്ഞിരിക്കുന്ന സർവകലാശാലാ ഭരണം, കോവിഡ് പശ്ചാത്തലത്തിൽ ഭീകരമാംവിധം വിദ്യാർത്ഥിവിരുദ്ധ സ്വഭാവത്തിലേക്ക് വന്നിരിക്കുകയാണ്.
ഈ അവസ്ഥക്കെതിരെ ഇനിയും മൗനം പാലിച്ചാൽ അത് ആയിരക്കണക്കിന് വിദ്യാർത്ഥിളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി തുലാസിലാക്കും. ഇടതുപക്ഷ സിൻഡിക്കേറ്റിന്റെയും അവരുടെ തന്നെ അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെയും ഇംഗിതത്തിനനുസരിച്ചുള്ള സർവകലാശാലാ ഭരണം അവസാനിപ്പിച്ച് കാലിക്കറ്റ് സർവ്വകലാശാലയെ ജനാധിപത്യവൽക്കരിക്കാൻ മുഴുവൻ വിദ്യാർത്ഥികളും പൊതുസമൂഹവും ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫ്റിൻ കെ.എം ഉപരോധം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം, യൂണിവേഴ്സിറ്റി കമ്മിറ്റി കൺവീനർ ഹാദി ഹസൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഷഹീൻ ശിഹാബ്, സെക്രട്ടറിയേറ്റ് അംഗങ്ങൾ തശരീഫ് കെ.പി, വി.ടി.എസ്.ഉമർ തങ്ങൾ, നുജയിം പി.കെ, ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമ്മൽ (കോഴിക്കോട്), ഡോ.സഫീർ എ.കെ (മലപ്പുറം), അഷ്ഫാഖ് അഹമ്മദ് (തൃശ്ശൂർ), സൽമാൻ താനൂർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.ഷെഫ്റിന്, സെക്രട്ടറിയേറ്റ് അംഗം വി.ടി. എസ് ഉമർ തങ്ങൾ, യൂണിവേഴ്സിറ്റി കൺവിനീർ ഹാദി ഹസൻ,,തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഷ്ഫാഖ് അഹമ്മദ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സുഹൈൽ വി.എ, യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുബാരിസ് യു, ജില്ലാ നേതാക്കൾ മെഹർ സമീഹ്, മുഅ്മിൻ, സ്റ്റേറ്റ് ക്യാമ്പസ് സെക്രട്ടറിയേറ്റ് അംഗം ആദിൽ അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി പതിനേഴ് റിസൾട്ട് പബ്ലിഷ് ചെയ്യുമെന്ന് എക്സാം കണ്ട്രോളർ ഉറപ്പ് നൽകി.