തേഞ്ഞിപ്പലം :സംവരണ തസ്തിക പ്രഖ്യാപികാതെയും ബാക്ക്ലോഗ് നികതാതെയുമുള്ള കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപകനിയമനങ്ങള്‍ നടത്താനുള്ള ഇടത് സിന്‍ഡിക്കേറ്റ് തീരുമാനം ഭരണഘടന വിരുദ്ധവും നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് പാലക്കാട്.ബാക്ക്ലോഗ് നികത്താതെയും സംവരണം അട്ടിമറിച്ചും നടത്തുന്ന അധ്യാപക നിയമനങ്ങള്‍ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റി അങ്ങാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് അഡ്മിനിസ്ട്രേഷന് ബ്ലോക്കിന് മുന്നില്‍ തേഞ്ഞിപ്പലം സി.ഐ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.മുദ്രാവാക്യം വിളിച്ച് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അഡ്മിനിസ്ട്രേഷന് ബ്ലോക്ക് ഒരു മണിക്കൂര്‍ ഉപരോധിച്ചു.ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിമാരായ അഷ്റഫ് കെ.കെ, ഷഹീന് ശിഹാബ്, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സല്മാന് താനൂര്‍ തുടങ്ങിവര്‍ സംസാരിച്ചു. യൂണിവേഴ്സിറ്റി കാമ്പസ് പ്രസിഡന്റ് ഷാഹിദ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍ നന്ദിയും പറഞ്ഞു.