മഞ്ചേരി: ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനാൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിന്റ കെടുകാര്യസ്ഥതക്കെതിരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, ഫ്രറ്റേണിറ്റി മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റ് നബീൽ അമീൻ എന്നിവർ സംസാരിച്ചു.
പ്രതിഷേധ മാർച്ചിന് ജില്ല സെക്രട്ടറി സി.പി ഷരീഫ്, അജ്മൽ തോട്ടോളി, തഷ്രീഫ് മമ്പാട്, അഖീൽ നാസിം, അമീൻ പയ്യനാട് എന്നിവർ നേതൃത്വം നൽകി.