മലപ്പുറം: ഹയർ സെക്കണ്ടറി സീറ്റ് വിവേചന ഭീകരതയെ പോലീസ് രാജ് കൊണ്ട് ഇല്ലാതാക്കാനാവില്ലന്നും ഗുണ്ടായിസം നടത്തിയ പോലീസുകാർക്കെതിരെ നിയമനപടിയുമായി മുന്നോട്ട് പോകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പതിനഞ്ച് വർഷത്തിലേറെ
യായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധികളിൽ മുഖ്യമായതാണ് ഹയർ സെക്കൻ്ററി ബാച്ചുകളുടെ പരിമിതി. ഓരോ വർഷവും കാൽ ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് വിദ്യാലയങ്ങളിൽ റഗുലർ പoനസൗകര്യമില്ലാത്തതിൻ്റെ പേരിൽ ജില്ലയിൽ പുറത്ത് നിൽക്കേണ്ടി വരുന്നത്.70 ശതമാനം മാർക്ക് നേടി ഉന്നത വിജയം നേടിയവർക്ക് പോലും സീറ്റില്ലാത്തതിൻ്റെ പേരിൽ പ്രൈവറ്റ് സംവിധാനത്തെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഒരു വിദ്യാർഥിയും അഡ്മിഷനില്ലാതെ തെക്കൻ ജില്ലകളിൽ ബാച്ചുകൾ തന്നെ കാലിയായി കിടക്കുമ്പോഴാണ് മലപ്പുറത്തെ ഉന്നത വിജയം നേടിയ വിദ്യാർഥികൾ വർഷങ്ങളായി ഈ അനീതിക്കിരയാവുന്നത്.തെക്കൻ ജില്ലകളിൽ ഒരു എ പ്ലസ് പോലും ലഭിക്കാത്ത വിദ്യാർഥിക്ക് പോലും ഇഷ്ടമുള്ള സ്കൂളിൽ താൽപ്പര്യമുള്ള കോഴ്സ് തെരഞ്ഞെടുക്കാനവസരമുണ്ട്. മിനിമം ഗ്രേഡ് യോഗ്യത നേടി വിജയിച്ച അവസാന വിദ്യാർഥിക്കും അവിടെ പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കുന്നു.എന്നാൽ വേണ്ടത്ര ബാച്ചുകളില്ലാത്തതിനാൽ മലപ്പുറത്ത് ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥിക്ക് പോലും ഇഷ്ടമുള്ള കോഴ്സോ സ്കൂളോ ലഭിക്കുന്നില്ല. എഴുപത് ശതമാനം സ്കോർ ചെയ്ത വിദ്യാർഥികൾക്ക് പോലും ജില്ലയിൽ ഹയർസെക്കൻ്ററി സീറ്റ് ലഭ്യമല്ല. ഈ വർഷം 75554 വിദ്യാർഥികളാണ് മലപ്പുറം ജില്ലയിൽ SSLC പാസായത്.ഇതിന് പുറമെ സിബിഎസ്ഇ സ്കീമിൽ 3755 വിദ്യാർഥിക്കും ഐസിഎസ്ഇ സ്കീമിൽ 30 വിദ്യാർഥികളും കൂടി ഉൾപ്പെടും. നിലവിൽ മലപ്പുറം ജില്ലയിൽ 85 ഗവ.ഹയർ സെക്കൻ്ററികളിലും 88 എയ്ഡഡ് ഹയർസെക്കൻ്ററികളിലുമായി 41200 പ്ലസ് വൺ സീറ്റുകളാണുള്ളത്. 34354 വിദ്യാർഥികൾക്ക് പ്ലസ് വൺ പഠനം ലഭ്യമല്ലെന്നർഥം. ജില്ലയിലെ മറ്റ് ഉപരിപoന സാധ്യതകളായ പോളിടെക്നിക് ,വി എച്ച് എസ് ഇ ,ഐ ടി ഐ എന്നിവയിൽ ആകെ 5057 സീറ്റുകളാണുള്ളത്. ഇവ കൂട്ടിയാലും 33082 വിദ്യാർഥികൾ പെരുവഴിയിൽ തന്നെയായിരിക്കും. .
ഈ വർഷത്തെ ഹയർ സെക്കൻ്ററി അഡ്മിഷൻ ആരംഭിക്കുന്നതിന് മുമ്പേ തന്നെ മലപ്പുറത്തെ ഹയർ സെക്കൻ്ററി മേഖലയിൽ ഉള്ള പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറത്തിനായി സർക്കാർ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് നടപ്പിലാക്കാനുള്ള നടപടികൾ ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് മലബാറിലെയും മലപ്പുറത്തെയും വളർന്ന് വരുന്ന തലമുറയോട് കാണിക്കാൻ അങ്ങനെ ഒരു നീതിബോധം ഇല്ല.
കാലങ്ങളയി മലപ്പുറം ജില്ല അനുഭവിക്കുന്ന വിവേചന ഭീകരക്ക് അറുതി വരുത്താൻ കേരള സർക്കാർ യാതൊരു നടപടിയും കൈകൊള്ളാത്തതിനാൽ ഫ്രെറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ മുഴുവൻ MLA, MP ജനപ്രതിനിധികൾക്കും നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ശിവൻകുട്ടി അടക്കമുള്ള മന്ത്രിമാരോട് സംസാരിച്ചിരുന്നു തുടർന്നും നടപടിയൊന്നും ഇല്ലാത്തതിനാലാണ് നിയമസഭയിലേക്ക് മാർച്ച് നടത്തുന്നത്. അതിനെ തുടർന്നും നടപടികൾ ഇല്ലാത്തതിനാലാണ് ജില്ലയിൽ കലക്ട്രേറ്റ് ഉപരോധം സംഘടിപ്പിക്കപ്പെടുന്നത്.
കലട്രേറ്റ് മാർച്ചിന് നേരെ പിണറായി പോലീസ് അതി നിഷ്ഠൂരമായി അക്രമം അഴിച്ച് വിടുകയായിരുന്നു. ആളുകളെ അക്രമിക്കാറുള്ള തെരുവ് നായ്ക്കളുടെ നിലവാരത്തിലായിരുന്നു പോലിസിൻ്റെ അഴിഞ്ഞാട്ടം.കുട്ടികൾ ആണെന്ന പരിഗണനപോലും ഇല്ലാതെയുള്ള ഏകപക്ഷീയ അക്രമണം. തലയിലും പിരടിയിലും മർമ്മ പ്രധാന ഭാഗങ്ങളും പ്രഹരമേൽപിച്ചിരുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ് താനൂർ മണ്ഡലം വൈസ് പ്രസിഡന്റ് മുഹ്സിൻ തലക്കടിയേറ്റ് ഇൻ്റേണൽ ബ്ലീഡിങ്ങുള്ളതിനാൽ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിലാണ്. സമാധാനപരമായി നടക്കുന്ന മാർച്ചുകൾക്ക് നേരെ, ഒരു പ്രകോപനവുമില്ലാതെ അക്രമം നടത്തുക എന്നത് മലപ്പുറത്തെ പോലീസിൻ്റെ സ്ഥിരം രീതിയായി മാറിയിട്ടുണ്ട്. മുൻപ് നടന്ന ഡി.ഡി ഓഫീസ് മാർച്ചിലും സമാനരീതിയിലായിരുന്നു പോലീസ് നിലപാട്. വേങ്ങര, കോട്ടക്കൽ, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ സ്റ്റഷനുകളിൽ നിന്നും ,Mspയിൽ നിന്നുമൊക്കെ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് പ്രത്യേകം നിയമിച്ചിരുന്നു. ജഷീർ എന്ന പോലീസ് ഉദ്യോഗസ്ഥൻ അതിക്രൂരമായാണ് മർദ്ദനങ്ങൾ നടത്തിയത്. കുട്ടികളെ ചവിട്ടി വീഴ്ത്തുകയും വീണിടത്ത് നിന്ന് വീണ്ടും ചവിട്ടുകയും ,നാഭിക്ക് ചവിട്ടിയിട്ട് മൂത്രം പോവാത്ത അവസ്ഥയിൽ കുട്ടികളെ എത്തിക്കുകയും ചെയ്തിരുന്നു .ഹാദി ഹസൻ എന്ന പ്രവർത്തകനെ ചവിട്ടി വീഴ്ത്തി ജീപ്പിലെടുത്തിട്ട് അവിടെ വെച്ചും ചവിട്ടി അവസാനം സ്റ്റഷനിൽ കൊണ്ട് പോയി ഇടുകയായിരുന്നു. വേദനയുണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവണമെന്ന് ആവശ്യപെട്ടിട്ടും കേട്ട ഭാവം നടിച്ചില്ല. മൂന്ന് തവണ സ്റ്റേഷനിൽ വെച്ച് ഒമിറ്റ് ചെയ്തതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത് .അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും കൊണ്ടു പോകുവാൻ പോലീസ് തയ്യാറായില്ല. അവസാനം രാത്രി 10.30 ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോൾ ,അവരുടെ ശക്തമായ ഇടപെടൽ കൊണ്ട് മാത്രമാണ് അവനെ മെഡിക്കൽ കോളേജിൽ ഏറെ വൈകി പുലർച്ചെ 3 മണിക്ക് കാണിക്കുന്നത് . അതുവരെ അവന് വേദന കൊണ്ട് ഒന്ന് മൂത്രമൊഴിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അറസ്റ്റിലായവരിൽ പരിക്ക് പറ്റിയവരെ പോലീസ് ബ്ലോക്ക് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.
ഇന്ദിര എന്ന മലപ്പുറം സ്റ്റേഷനിലെ വനിതാ എസ്.ഐ. പെൺകുട്ടികൾക്ക് നേരെ പോലും ഒരു ദയയുമില്ലാത്ത അതിക്രമമായിരുന്നു നടത്തിയത്. വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച SI അമീർ അലി വി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥക്കെതിരെ നിയമപരമായി മുന്നോട്ട് പോകും. വിവേചനം അവസാനിപ്പിക്കുന്നതു വരെ സമരം മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ തീരുമാനിച്ചിരിക്കുന്നതെന്നൽ ഭാരവാഹികൾ അറിയിച്ചു.
# പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1 കെ.കെ.അഷ്റഫ് (ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി)
2 സനൽ കുമാർ
(ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി)
3 ഫയാസ് ഹബീബ്
(ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി)
4 ഷരീഫ് സി.പി
(ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ്)
5 നുഹ മറിയം
(ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം)