തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലിം വിദ്വേഷം പ്രസംഗിച്ച പി.സി ജോർജിന് ഇന്ന് ലഭിച്ച മുൻകൂർ ജാമ്യം സർക്കാർ ഒത്തുകളിയുടെ ഭാഗമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. രണ്ടു ദിവസം മുമ്പ് പി.സി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ആ ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നതിനാലാണ് പി.സി ജോർജിന് വീണ്ടും മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനായതും ഇപ്പോൾ ലഭിച്ചതും. മുസ്ലിം വിരുദ്ധ വംശീയ- വിദ്വേഷ പ്രസംഗംങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ തുടർച്ച കൂടിയാണ് ജോർജിന് ലഭിച്ച ജാമ്യമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കൂട്ടിച്ചേർത്തു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റ് ചെയ്യാതെ നടത്തിയ തെരച്ചിൽ നാടകം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ധാരണയുടെ ഭാഗം ആണോയെന്ന് ഇടതുമുന്നണി വ്യക്തമാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
Share this post