കേരളത്തിലെ യു.ജി ഹൗസ് സർജൻസി വിദ്യാർഥികൾക്ക് നൽകേണ്ട സ്റ്റൈപന്റിന്റെ കാര്യത്തിൽ സ്വാശ്രയ മെഡിക്കൽ കോളേജുകൾ കാണിക്കുന്ന അനാസ്ഥ പരിഹരിക്കുക
തിരുവനന്തപുരം: വർഷങ്ങളായി കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻസി ചെയ്യുന്ന യു.ജി വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രതിമാസം 1,500 രൂപ മുതൽ 10,000 രൂപ വരെയാണ്. എന്നാൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഹൗസ് സർജൻസി ചെയ്യുന്ന യു.ജി വിദ്യാർത്ഥികൾക്ക് പ്രതിമാസം 25,000 രൂപ ലഭിക്കുന്നുണ്ട്.
കേരള ആരോഗ്യ സർവകലാശാല 22/01/2016ന് പുറത്തിറക്കിയ No 938/AC-H/ 2016/KUHS സർക്കുലർ പ്രകാരം സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ യു.ജി വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ നൽകുന്നതിന് തുല്യമായ സ്റ്റൈപന്റ് തന്നെ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ ഈ നിർദേശത്തോട് കേരളത്തിലെ മിക്ക സ്വാശ്രയ കോളേജുകളും അനാസ്ഥ പ്രകടിപ്പിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്.
കേരളത്തിലെ മുഴുവൻ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻ യു.ജി വിദ്യാർത്ഥികൾക്ക് പ്രതിമാസം സർക്കാർ മെഡിക്കൽ കോളേജുകളിൽ നൽകുന്നതിന് തുല്യമായ 25,000 രൂപ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.