കോഴിക്കോട്: ഭരണകൂടം വർഷങ്ങളായി ജില്ലയോട് തുടർന്ന് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക, SSLC വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യം ഉറപ്പ് വരുത്തുക, ജില്ലയിലെ ഉന്നത വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കുള്ള രക്ഷിതാക്കളുടെ ഓൺലൈൻ പെറ്റീഷൻ സമർപ്പണം നടത്തി.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന ‘വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ‘ ഭാഗമായാണ് പെറ്റീഷൻ സമർപ്പണം സംഘടിപ്പിച്ചത്. ജില്ലയിലെ നൂറു കണക്കിന് രക്ഷിതാക്കൾ പരിപാടിയുടെ ഭാഗമായി.