ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ഫ്രറ്റേണൽ വീക്ക്, പഠന കാമ്പയിൻ, കാമ്പസ് കാമ്പയിൻ തുടങ്ങിയ പരിപാടികളിലെ വ്യത്യസ്ത മത്സരങ്ങളിലെ വിജയികളെ ആദരിക്കുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നിസാർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് കെ.കെ.അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ,ഫയാസ് ഹബീബ് തുടങ്ങിയവർ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.