മലപ്പുറം: 2020-21 അധ്യയന വർഷത്തെ പത്താം ക്ലാസ് റിസൾട്ട് വന്നു കഴിഞ്ഞ സാഹചര്യത്തിൽ മലപ്പുറത്തെ സീറ്റ് അപര്യാപ്തതയെ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. രണ്ടാം തരംഗത്തിന് ശേഷം വരുന്ന റിസൾട്ട് എന്ന നിലയിലും പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയിലായിരിക്കുകയാണ്. ഓരോ വർഷവും മലപ്പുറം ജില്ലയിലെ കാൽ ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് റഗുലർ പoനസൗകര്യമില്ലാത്തതിൻ്റെ പേരിൽ പുറത്ത് നിൽക്കേണ്ടി വരുന്നത്. ഈ വർഷം 29297 വിദ്യാർത്ഥിക്കാണ് തുടർ പഠനം നിഷേധിക്കപ്പെടുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ വിവേചനത്തെ കൂടുതൽ ശക്മായി ഉന്നയിക്കാനാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഗ്രഹിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകി പൊതു സമൂഹത്തെയും വിദ്യാർഥികളെയും കബിളിപ്പിക്കാൻ ശ്രമിക്കുന്ന വിദ്യാദ്യാസ മന്ത്രിയുടെയും സർക്കാറിൻ്റെയും നിലപാടുകൾക്കെതിരെ 10/08/2021 ചൊവ്വാഴ്ച്ച ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റ് ഉപരോധിക്കുകയാണ്. സർക്കാർ എയ്ഡഡ് മേഖലയിൽ നിന്ന് പുറത്താക്കപ്പെടുന്ന പതിനായിരകണിക്കിന് വിദ്യാർഥികൾക്ക് പ0നാ സരങ്ങൾ ഒരുക്കുന്നത് വരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് തെരുവിൽ തന്നെ ഉണ്ടാകും ഉപരോധത്തിൻ്റെ ഭാഗമായി ഭരണകൂടത്തിന്റെ മലബാർ വിവേചനത്തെ മുൻനിർത്തിയുള്ള വ്യത്യസ്ത ആവിഷ്കാരങ്ങളും അവതരിപ്പിക്കുന്നുണ്ട്. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷെഫ്രിൻ കെ എം ഉദ്ഘാടനം നിർവഹിക്കും. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡൻ്റ് ഡോ.സഫീർ എ.കെ അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ വിദ്യാർഥിസംഘടന ഭാരവാഹികൾ ഉപരോധത്തിൽ പങ്കാളികളാകും. ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ഷമീമ സക്കീർ ,ജസീം സുൽത്താൻ, ഷരീഫ് സി പി സൽമാൻ താനൂർ,അജ്മൽ കോഡൂർ, ഹാദി ഹസ്സൻ, അജ്മൽ തോട്ടോളി, നിഷാന്ത് വേങ്ങര,നുഹ മറിയം, ഷബീർ പി.കെ, ഹിബ വി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകും.