കണ്ണൂർ: ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ മലബാർ വിദ്യാഭ്യാസ അവകാശ സമരം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ DEO ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ലത്തീഫ് പി എച്ച് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മലബാർ മേഖലയിലെ വിദ്യാഭ്യാസ വിവേചനം നിലനിൽക്കെ വിദ്യാഭ്യാസ മന്ത്രി കള്ളക്കണക്കുകൾ വെച്ച് വിദ്യാർത്ഥികളെ അപമാനിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി കെ പി മഷ്ഹൂദ് അദ്ധ്യക്ഷത വഹിച്ചു, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല സെക്രട്ടറി ലില്ലി ജയിംസ് അഭിവാദ്യം അർപ്പിച്ചു, ജില്ല സമിതിയംഗം റിദ ഇസ്ലാം സ്വാഗതവും വൈസ് പ്രസിഡന്റ് എസ് ബി എൻ ഫാത്തിമ സമാപനവും നിർവഹിച്ചു. തുടർന്ന് കണ്ണൂർ ഡി ഇ ഒ ക്ക് ജില്ല കമ്മിറ്റിയുടെ നിവേദനം നൽകി, അൻഫാൽ, ജുബിൻഷ, സഹീൻ മുഹമ്മദ്, ലിയാന സഖലൂൻ, നബ് ഹാൻ താജ് തുടങ്ങിയവർ നേതൃത്വം നൽകി