കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ബാച്ചുകൾ അനുവദിക്കുക, SSLC വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി തെരുവ് ക്ലാസ്സ് സംഘടിപ്പിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തെരുവ് ക്ലാസ്സ് സംഘടിപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് കുറ്റ്യാടി ഗവ: ഹയർ സെക്കന്ററി സ്കൂൾ. എന്നാൽ ഈ പ്രദേശങ്ങളിൽ നിന്ന് ഈ വർഷം SSLC വിജയിച്ച വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവശ്യമായ സീറ്റുകൾ നിലവിൽ സ്കൂളിൽ ഇല്ല.
പുതിയ ബാച്ചുകൾ അനുവദിച്ചു കൊണ്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.. വർഷങ്ങളായി മലബാർ മേഖലയോട് തുടർന്ന് കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ കൗൺസിൽ അംഗം നസീം അടുക്കത്ത് പ്രതിഷേധ ക്ലാസ്സ് നടത്തി.
പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അഫീഫ് ഹമീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ ഫഹീം വേളം സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം ദാനിഷ് നന്ദിയും പറഞ്ഞു.