മഞ്ചേരി: ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ഡോ.എ.കെ. സഫീര്‍(33), വൈസ് പ്രസിഡന്റ് സല്മാന് താനൂര്‍(32), ജില്ല സെക്രട്ടറിമാരായ ഹാദി ഹസന്(24), കെ.കെ. ഇന്‍സാഫ്(25), മുഹമ്മദ് ഹംസ(26), ജില്ല സെക്രട്ടറിയേറ്റ് അംഗം സാബിഖ് വെട്ടം(32), മണ്ഡലം നേതാക്കളായ ജാസിര്‍ വളാഞ്ചേരി(25), ത്വയ്യിബ് പൊന്മുണ്ടം(31), നിഹാല്‍ യൂനിവേഴ്സിറ്റി(18), മുര്‍ഷിദ് പൊന്നാനി(18), ദില്ഷാന് വടക്കാങ്ങര(20), ഹിലാല്‍ കീഴുപറമ്പ്(23), ഇഹ്സാന്‍ പാണ്ടിക്കാട്(26), അര്‍ഷദ് മമ്പാട്(22), നാദിര്‍ വള്ളിക്കുന്ന്(20), ബാരി ചുങ്കം(19), മുഹമ്മദ് അലി ജൗഹര്‍(19) എന്നിവര്‍ക്കാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്കായി അഡ്വ.അമീന് ഹസ്സന് ഹാജറായി.
Share this post