ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റി ക്രീയേറ്റിവ് പ്രൊഡക്ഷൻസ് തയ്യാറാക്കിയ ചിരാത് ഹ്രസ്വചിത്രം പുറത്തിറങ്ങി. ഡിജിറ്റൽ ഡിവൈഡ് ന്റെ ഭാഗമായി മലയോര ആദിവാസി പ്രദേശത്തെ ഒരു കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങൾ ചിത്രീകരിക്കുന്നത് ആണ് ചിത്രം.സംഭാക്ഷണങ്ങളിലാതെ ചുരുങ്ങിയ സമയത്തിൽ വലിയ ഒരു ആശയം അഭിനേതാക്കൾ ആംഗ്യ ഭാക്ഷയിലൂടെ പ്രേഷകരിലേക്ക് എത്തിക്കുന്നു.കഴിഞ്ഞ വർഷം അധ്യയന വർഷാരംഭത്തിൽ ഓൺലൈൻ പഠന വിവേചനത്തിന് ഇരയായി രക്തസാക്ഷിയായ ദേവികയുടെ സ്മരണക്കായി ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ചിത്രം സമർപ്പിച്ചു
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ,ആദിവാസി ഐക്യ സമിതി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂർ എന്നിവർ അവരുടെ ഫൈസ്ബുക് പോസ്റ്റിലൂടെ വ്യാഴാഴ്ച രാത്രി 7.30 ന് (19/8/21) ചിരാത് പുറത്തിറക്കിയത്. തുടർന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലെ സമര പ്രക്ഷോഭ നേതാക്കൾ,ആക്റ്റിവിസ്റ്റുകൾ,വി ദ്യാർത്ഥിക്കൾ എന്നിവർ ഹ്രസ്വ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്തു.
പേരാവൂർ പാൽചുരം പ്രദേശത്തെ പ്രേമ പ്രദീപ്,ബിജി ബിജു; പുന്നോൽ പെട്ടിപ്പാലം പ്രദേശത്തെ സുഹറ എന്നിവരാണ് അഭിനേതാക്കൾ. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം കൂടിയായ പ്രേമ പ്രദീപ്;പ്രവർത്തകരായ കുട്ടൻ പോപോവിച്,ഹഫീസ് മുഹമ്മദ് തുടങ്ങിയവർ ചേർന്നാണ് സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്.
ഒമ്പതാം തരം വിദ്യാർത്ഥിനി ആയ ബിജിക്ക് നെറ്റ്വർക്ക് പ്രശ്നം കാരണം പഠനം വഴിമുട്ടുമ്പോൾ പത്താം തരം കഴിഞ്ഞ ചേച്ചി കഴിഞ്ഞ വർഷത്തെ പുസ്തകം എറിഞ്ഞു കൊടുക്കുന്നുണ്ട്.തുടർപഠനം സാധ്യമാകാതെ വീട്ടിലെ ചിലവിനും മറ്റുമായി ചേച്ചി തോട്ടത്തിൽ കൂലി പണിക്ക് പോകുന്നതാണ് കുടുംബത്തിന്റെ ആകെ വരുമാനം.സർക്കാർ വാഗ്ദാനങ്ങൾ കേവലം പ്രകടന പത്രികകളിൽ മാത്രം ഒതുങ്ങുന്നതിന്റെ അമർഷം ചിത്രത്തിൽ സംവിധായാകൻ വ്യക്തമാക്കുന്നുണ്ട്.
വാരം സ്വദേശിയായ ഷഹബാസ് (കുട്ടൻ പോപോവിച്) ആണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. തലശ്ശേരി സ്വദേശിയും ഫാറൂഖ് കോളേജ് ബി എ മാസ് കമ്മ്യൂണികേഷൻ വിദ്യാർത്ഥിയുമായ മുഹമ്മദ് സഹൽ ആണ് ഡി ഒ പി,സൗണ്ട്,എഡിറ്റ് എന്നിവ ചെയ്തത്. ഷഹൽ അഫ്നാൻ,മഷൂദ് കെ പി,യാസീൻ വാരം,ആദിൽ സിറാജ്,ആരിഫ മെഹബൂബ്,തമുന്ന അബ്ദുല്ല എന്നിവരാണ് ഹ്രസ്വ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ.