പാലക്കാട്: പാലക്കാട് ജില്ലയില്‍ പ്ലസ്.വണ്‍, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മതിയായ സീറ്റ് അനുവദിക്കാത്ത സര്‍ക്കാര്‍ വിവേചനത്തിനെതിരെ കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റി മൂവ്മെന്റ് മന്ത്രി എ കെ ശശീന്ദ്രന്റെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമര്‍ തങ്ങള്‍, ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം, ജില്ലാ ജനറല്‍ സെക്രട്ടറി സാബിര്‍ അഹ്സന് എന്നിവരുള്‍പ്പെടെ 14 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. വിദ്യാഭ്യാസ അവകാശം നേടിയെടുക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ജാമ്യം ലഭിച്ചതിന് ശേഷം ഇവര്‍ പറഞ്ഞു. ആലത്തൂര്‍ സബ്ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് നല്കിയ സ്വീകരണ പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് അബൂ ഫൈസല്‍, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്.മുജീബ് റഹ്മാന്, കെ. കെ അഷ്റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ഷെഫ്റിന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം എം.സുലൈമാന്‍, ആലത്തൂര്‍ മണ്ഡലം പ്രസിഡണ്ട് ശരീഫ് പള്ളത്ത് എന്നിവര്‍ സ്വീകരണ പരിപാടിയില്‍ സംസാരിച്ചു.
Share this post