പാലക്കാട്: പ്ലസ്.ടു, ഡിഗ്രി പ്രവേശനത്തില്‍ പാലക്കാട് ജില്ലയോട് അധികാരികള്‍ പുലര്‍ത്തുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് പടിക്കല്‍ വെച്ച് മന്ത്രി എ.കെ ശശീന്ദ്രനെ തടഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമര്‍ തങ്ങള്‍, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മന്ത്രിയെ തടഞ്ഞത്. പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി വിജയിച്ച 20,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്ണിന് പഠിക്കാന്‍ പാലക്കാട് ജില്ലയില്‍ സീറ്റില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇതിനേക്കാള്‍ ഭീകരമാണ് ജില്ലയോടുള്ള സര്‍ക്കാര്‍ വിവേചനം. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിക്കല്‍ മാത്രമാണ് ജില്ലയിലെ വിദ്യാഭ്യാസ വിവേചനത്തിന് പരിഹാരം. എന്നാല്‍ നിയമ സഭയില്‍ പോലും കള്ളക്കണക്കുകള്‍ പറഞ്ഞ് മലബാറിലെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്നു ചൂണ്ടിക്കാട്ടിയാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമര്‍ തങ്ങള്‍, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന് എന്നിവരുള്‍പ്പെടെ 18 ഫ്രറ്റെണിറ്റി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
Share this post