രോഹിത് വെമുലയുടെ പത്താം ഓർമദിനം: എറണാകുളത്ത് 'ഫ്രറ്റേണൽ ടോക്ക്'
എറണാകുളം: രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തിന് പത്തു വർഷം തികയുന്ന വേളയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി 'ഫ്രറ്റേണൽ ടോക്ക്' സംഘടിപ്പിച്ചു. അധികാര സ്ഥാനങ്ങളിൽ വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് ന്യായമായ പ്രാതിനിധ്യം ഭരണഘടനാപരമായ അവകാശമാണെന്നും അത്തരം ആവശ്യങ്ങളെ 'വർഗീയത'യായി മുദ്രകുത്തുന്നത് ശരിയല്ലെന്നും പരിപാടി അഭിപ്രായപ്പെട്ടു. കേരളത്തിൽ രോഹിത് ആക്ട് നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നു.
സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ ആമുഖ പ്രഭാഷണം നടത്തി. കെ.കെ. ബാബുരാജ്, ലദീദ ഫർസാന തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം സമാപന പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഗോപു തോന്നയ്ക്കൽ സ്വാഗതവും സെക്രട്ടറി അൻവർ സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
ഉറവിടം: മാധ്യമം

