ഫ്രറ്റേണിറ്റി മൂവ്മെന്റ്Membership

പി.എം ശ്രീ: കരാറിൽ ഒപ്പുവെക്കരുതെന്ന് ഫ്രറ്റേണിറ്റി; സമരം ശക്തമാക്കും

കോഴിക്കോട്: പി.എം ശ്രീ പദ്ധതി കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കരുതെന്നും തടഞ്ഞുവെച്ച കേന്ദ്ര വിദ്യാഭ്യാസ ഫണ്ടിനായി നിയമനടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. പദ്ധതിയിൽ ചേരുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ധാരണാപത്രം അംഗീകരിക്കലാണെന്നും വിദ്യാർഥി സംഘടനകൾക്ക് വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പിന്റെ ലംഘനമാകുമെന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാനവ്യാപക സമരത്തിന്റെ ഭാഗമായി ഒക്ടോബർ 25-ന് സെക്രട്ടേറിയറ്റ് മാർച്ച് പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, വൈസ് പ്രസിഡന്റ് കെ.എം. സാബിർ അഹ്സൻ, സെക്രട്ടറി മുനീബ് എളങ്കമൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഉറവിടം: മാധ്യമം

More news