ഫ്രറ്റേണിറ്റി മൂവ്മെന്റ്Membership

യു പി യില്‍ നടക്കുന്നത് ഭീകരമായ ഭരണകൂടവേട്ട- ഷര്‍ജീല്‍ ഉസ്മാനി

കോഴിക്കോട്: യു.പിയിൽ നടക്കുന്നത് ഭീകരമായ ഭരണകൂട വേട്ടയാണെന്ന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷർജീൽ ഉസ്മാനി.സി.എ. എ ക്കെതിരായി അലീഗഢ് മുസ്‌ലിം സർവകലാശാലയിൽ നടത്തിയത് കേവലം നിയമത്തിനെതിരായ പോരാട്ടമല്ല.നിലനിൽപിന്റെയും ആത്മാഭിമാനത്തിന്റെയും പോരാട്ടമായിരുന്നു.എന്നാൽ,ഈ സമരങ്ങളെ യു.പി ഭരണകൂടം ശത്രുതയോടെ നേരിട്ടു.കണ്ടാലറിയുന്ന 12,000ത്തോളം പേർക്കും തിരിച്ചറിഞ്ഞ 28 പേർക്കുമെതിരെ കേസെടുത്തു.പലർക്കുമെതിരെ രാജ്യദ്രോഹക്കുറ്റവും യു. എ.പി.എ യും അടക്കമാണ് ചുമത്തിയത്.തനിക്കെതിരെയും 11 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷർജീൽ ഉസ്മാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പൊലീസുകാരെ മർദിച്ചു,പിസ്റ്റൾ മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
യു.പി യിലെ യോഗി ആദിത്യനാഥ് സർക്കാർ അമിത്ഷായുടെയും മോദിയുടെയും പകർപ്പാണ്.മുസ്‌ലിംകളോട് പകയോടെയാണ് പെരുമാറുന്നത്.സി.എ. എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേരെ നട ന പോലീസ് വെടിവെപ്പിൽ 30 ലധികം പേർ കൊല്ലപ്പെട്ടു.ഏഴായിരത്തിലധികം പേർ സംസ്ഥാനത്തുടനീളം അറസ്റ്റിലായി.പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ സാധ്യതയുള്ളവർക്കുപോലും ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുകയാണെന്നും ഉസ്മാനി വ്യക്തമാക്കി.
ഇസ്‌ലാമോഫോബിയ എന്നത് മോദിയിൽനിന്ന് തുടങ്ങിയതല്ല.അതിനുമുമ്പുള്ള ഭരണകൂടങ്ങളിലും അതുണ്ട്.സി.എ.എ സമരങ്ങളിൽ കൂടുതലുള്ളത് മുസ്‌ലിംകളാണ്.മറ്റു മതസ്ഥർ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നു. വാക്കുകൾ കൊണ്ടുള്ള പിന്തുണയേക്കാൾ കളത്തിലിറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്.കനയ്യ കുമാറും മറ്റും ശാഹീൻബാഗിൽ വന്ന് പിന്തുണയ്ക്കുന്നുവെന്ന് പറയാതെ അവരവരുടെ നാടുകളിൽ ഇത്തരം സമരങ്ങൾ സംഘടിപ്പിക്കുകയാണ് വേണ്ടതെന്നും ഷർജീൽ ഉസ്മാനി കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ, ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

CAA- NRC വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി നാല് ദിവസത്തെ പരിപാടികള്‍ക്കായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ധേഹം. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി വിവിധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്നു. ഫ്രറ്റേണിറ്റി കാമ്പസുകളില്‍ ആരംഭിക്കുന്ന ഷാഹീന്‍ ബാഗ് സ്‌ക്വയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫറോഖ് കോളേജില്‍ നിര്‍വഹിച്ചു.

More news